1829ല്‍ സതി നിരോധിച്ചപ്പോള്‍ അന്ന് അതിനെതിരേ ആര്‍എസ്എസ് കലാപം അഴിച്ചുവിട്ടുവെന്ന് പി.കെ ശ്രീമതി എം.പി ! 1925ല്‍ രൂപം കൊണ്ട ആര്‍എസ്എസ് 1829ല്‍ എങ്ങനെ കലാപം നടത്തിയെന്ന് ആളുകള്‍…

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിവിധ ഹൈന്ദവ സംഘടനകളും രാഷ്ട്രീയകക്ഷികളും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെ ഇതിനെ പ്രതിരോധിക്കാന്‍ നെട്ടോട്ടമോടുകയാണ് സിപിഎം.ഇതിനിടയില്‍ ശബരിമലയില്‍ ലിംഗസമത്വവാദമുന്നയിച്ച് സിപിഎം നേതൃത്വത്തിലുള്ള ജനാധിപത്യ മഹിള അസോസിയേഷന്‍ ഇന്നു പത്തനംതിട്ടയില്‍ വനിതാ സംഗമം നടത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി എം.പിയാണ് പത്തനംതിട്ടയില്‍ സമരം ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനപ്രസംഗത്തില്‍ ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരേ ആഞ്ഞടിച്ച ശ്രീമതിയ്ക്ക് പറ്റിയ പിഴവാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇപ്പോളത്തെ പ്രക്ഷോഭത്തിനു സമാനമായ പ്രക്ഷോഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും. 1829ല്‍ സതി നിരോധിക്കുമ്പോള്‍ അന്ന് ആര്‍എസ്എസ് അതിനെതിരേ രംഗത്തു വന്നെന്നും അവര്‍ ശക്തമായ കലാപം അഴിച്ചുവിട്ടെന്നുമായിരുന്നു ശ്രീമതി പ്രസംഗിച്ചത്. എന്നാല്‍ 1925ല്‍ മാത്രം രൂപം കൊണ്ട ആര്‍എസ്എസ് എങ്ങനെ ഒരു നൂറ്റാണ്ട് മുമ്പ് നടന്ന സമരത്തില്‍ പങ്കെടുക്കും എന്ന ചോദ്യമാണ് ആളുകള്‍ ഉന്നയിക്കുന്നത്. ആവേശത്തള്ളലില്‍ എംപി ചരിത്രം മറന്നതാണോയെന്നും ചിലര്‍ ചോദിക്കുന്നു. എംപിയുടെ ചരിത്രബോധം സമ്മതിച്ചിരിക്കുന്നു എന്നാണ് മറ്റു ചിലര്‍ പറയുന്നത്.

Related posts