ഭിന്നശേഷിയുള്ളവരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് കരുണയുടെ കൈത്താങ്ങ്

tcr-bhinnaഗുരുവായൂര്‍: ഭിന്നശേഷിയുള്ളവരുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ കരുണഫൗണേ്ടഷന്റെ കൈത്താങ്ങ്. വൈകല്യങ്ങളുടെ സങ്കടങ്ങള്‍ മറന്ന്് അവര്‍ വിവാഹ ജീവതത്തിലേക്ക് കടക്കുന്നു. ഗുരുവായൂരില്‍ കരുണ ഫൗണേ്ടഷന്റെ ഹിന്ദു വിാഭഗത്തില്‍പെട്ടവരുടെ വൈവാഹിക സംഗമത്തിലാണ് ഭിന്നശേഷിക്കാരായ യുവതി യുവാക്കളുടെ വിവാഹ സ്വപ്നങ്ങള്‍ക്ക്് നിറമേകിയത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 800 ഓളം പേരാണ് ജീവിത പങ്കാളികളെ കണെ്ടത്താനെത്തിയത്. വൈവാഹിക സംഗമത്തിലൂടെ പങ്കാളികളെ കണെ്ടത്തിയവരുടെ വിവാഹം ഒക്ടോബര്‍ 23 ന് നടക്കും.ഗുരുവായൂര്‍ എ സി പി . ആര്‍ ജയചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. കരുണ ചെയര്‍മാന്‍ ഡോ കെ ബി സുരേഷ് അദ്ധ്യക്ഷനായി. ജി ദേവരാജന്‍ മുഖ്യാതിഥിയായി. ചാവക്കാട് എസ് ഐ. ജോണ്‍സണ്‍ , കരുണ സെക്രട്ടറി അഡ്വ രവി ചങ്കത്ത്, വേണു പ്രാരത്ത്, സി കെ ശ്രീനിവാസന്‍, അയിനിപ്പുള്ളി വിശ്വനാഥന്‍, കണ്ടമ്പുള്ളി ചന്ദ്രന്‍, ഫാരിദ ഹംസ, രാധ, ഫിറോസ് തൈപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.ക്രിസ്ത്യന്‍ വിഭഗത്തിലുള്ളവരുടെ വൈവാഹിക സംഗമം മെയ് മാസത്തിലും മുസ്ലീം വിഭാഗത്തിന് ജൂലൈയിലും സംഗമം നടക്കും.

Related posts