ചേര്‍പ്പ്: എട്ടുമനയില്‍ വീട്ടുമുറ്റത്തെ മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ആത്മഹത്യഭീഷണി മുഴക്കിയ യുവാവിനെ ചേര്‍പ്പ് എസ് ഐ അഭിലാഷ് കുമാറും സംഘവും അനുനയിപ്പിച്ച് താഴെയിറക്കി. കൊടകര മുരിക്കിങ്ങല്‍ ചോരക്കാട്ടില്‍ വീട്ടില്‍ അയ്യപ്പന്റെ മകന് ജയ(43)നാണ് മരത്തിനു മുകളില്‍ കയറിയിരുന്ന് നാട്ടുകാരെ ഏറെ നേരം ആശങ്കയിലാക്ക ിയത്. എട്ടുമന വായനശാലക്ക് സമീപം പണിക്കവീട്ടില്‍ പരേതനായ വേണുഗോപാലന്റെ വീടിനു പിറകിലുള്ള മാവിലാണ് ഇയാള്‍ കയറിയത്. വീട്ടിലെ വാടക താമസക്കാരായ കോയത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ നിജയാണ് രാവിലെ ആറു മണയോടെ മാവിന് മുകളില്‍ അയകെട്ടിയ പ്ലാസ്റ്റിക് കയറ് കഴുത്തില്‍ ചുറ്റി ഇയാള്‍ ഇരിക്കുന്നത് കണ്ടത്. പിന്നെ വീട്ടമ്മയുടെ ബഹളം കേട്ട് സമീപവാസികള്‍ എത്തി ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
നാട്ടുകാരെ മാറ്റി നിര്‍ത്തിയതിനു ശേഷം മരത്തില്‍ ഏണി ചാരിവച്ച് ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്സും സ്ഥലത്തെ ത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് റോഡിലൂടെ നടന്നു പോയ തന്നെ പോലീസുകാര്‍ ഓടിച്ചപ്പോഴാണ് ഇവിടെവന്നു കയറിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. രണ്ടാഴ്ചയായി എട്ടുമനയിലെ ഒരു ഫാമില്‍ ജോലിനോക്കിവരികയാണ് ജയന്. പോലീസ് ചോദിക്കുന്നതിന് പരസ്പര വിരുദ്ധമായി പറയുന്നതിനാല്‍ മാനസികവിഭ്രാന്തി ഉ ള്ള ആളാണോ എന്ന സംശയത്തിലാണ് പോലീസ്. എന്നാല്‍ ഇയാളുടെ കയ്യിലുണ്ടായിരുന്ന ഒരു പോളിത്തീന്‍ കവറില്‍ നിന്നും പണവും പോലീസിനു ലഭിച്ചിട്ടുണ്ട്.