മാതൃസഹോദരന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ഥി പാടത്തെ വെള്ളക്കെട്ടില്‍വീണു മരിച്ചു

ktm-deathമങ്കൊമ്പ്: ഓണാവധിക്കാലം ചെലവഴിക്കാന്‍ മാതൃസഹോദരന്റെ വീട്ടില്‍ വിരുന്നിനെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥി പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. കോട്ടയം കഞ്ഞിക്കുഴി മൂലേടത്ത് കൈതക്കാട് കുന്നുംപുറം വീട്ടില്‍ സജി ചാണ്ടിയുടെ മകനും കോട്ടയം എംഡി സ്കൂള്‍ വിദ്യാര്‍ഥിയുമായ മോഹിത് ചാണ്ടി(15)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ മണലാടി എഴുമാങ്കരി പാടശേഖരത്തിലെ കുന്നങ്കരിക്കളം മോട്ടോര്‍ തറയിലാണ് അപകടം. സംഭവത്തെക്കുറിച്ചു രാമങ്കരി പോലീസ് പറയുന്നതിങ്ങനെ:

ഇന്നലെയാണ് മണലാടി കുറ്റിക്കാട്ടുചിറ സാന്റിയുടെ വീട്ടില്‍ മോഹിത് എത്തിയത്. കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്നതിനായി വീടിനു സമീപത്തുള്ള മോട്ടോര്‍ തറയിലെത്തിയപ്പോള്‍ പറക്കുഴിയിലേക്കു വീഴുകയായിരുന്നു. വെള്ളത്തില്‍ വീഴുന്നതുകണ്ട സുഹൃത്തുക്കള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയാണ് മോഹിതിനെ കരയ്‌ക്കെടുത്തത്. തുടര്‍ന്നു ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രിയോടെ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയ മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു കടുവാക്കുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍.മാതാവ്: ഷിന്‍സി പാക്കില്‍ പള്ളിവാതുക്കല്‍ കുടുംബാംഗം. സഹോദരന്‍: മാനസ്(അഞ്ചാംക്ലാസ് വിദ്യാര്‍ഥി).

Related posts