മാവോയിസ്റ്റ് നേതാവ് രൂപേഷിനെ നാളെ നാദാപുരത്തെത്തിക്കും

kkd-rupeeshനാദാപുരം: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട്് യുഎപിഎ കേസുകളില്‍ തെളിവെടുപ്പ് നടത്താനായാണ് രൂപേഷിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതിനായി കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാദാപുരം എഎസ്പി ആര്‍. കറുപ്പസാമി അപേക്ഷ നല്‍കിയിരുന്നു.

അനുമതി ലഭിച്ചതോടെ വളയം എസ്‌ഐയും സംഘവും രൂപേഷിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളുടെ കനത്ത സുരക്ഷയിലാണ് കോയമ്പത്തൂരില്‍ നിന്നും രൂപേഷിനെ നാളെ ഉച്ചയോടെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കും. ശേഷം കോടതി ഇയാളെ നാദാപുരം പോലീസിനു കൈമാറും.

തുടര്‍ന്ന് നാദാപുരം സ്റ്റേഷനില്‍ എത്തിക്കും. 2014 ജനുവരി ഒന്ന്, നാല് തീയ്യതികളിലാണ് രൂപേഷടങ്ങുന്ന സംഘം പന്നിയേരി,വലിയ പാനോം എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലെത്തി പ്രചരണം നടത്തുകയും കാട്ടുതീയുടെ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തത്. 28ന് വിലങ്ങാട്  മേഖലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.

Related posts