ജസയൂര്യയ്ക്ക് അഭിനന്ദനവുമായി സുരാജ് വെഞ്ഞാറമ്മൂട്. ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് ജയസൂര്യ അര്ഹനായതിനെ പ്രശംസിച്ചാണ് സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോനേ… ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും…. മലയാളി പ്രേക്ഷകര്‍ക്ക് ഇത് അഭിമാന നിമിഷം… ഈ എനിക്കും… -ഇങ്ങനെയാണ് സുരാജ് വെഞ്ഞാറമ്മൂട് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ ഗൗരവ് മേനോനും സുരാജ് ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ജയസൂര്യയെ തഴഞ്ഞത് വന്പ്രതിഷേധങ്ങ ള്ക്കിടയാക്കിയിരുന്നു.