കോന്നി: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതിലൂടെ കുടുംബങ്ങളില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരികയും വീട്ടമ്മമാരുടെ കണ്ണീരൊപ്പുകയും ചെയ്ത യുഡിഎഫ് അധികാരത്തില്‍ തിരികെയെത്തേണ്ടത് സ്ത്രീ സമൂഹത്തിന്റെ ആവശ്യമാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മഹിള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയിലെ മികച്ച മന്ത്രിയായ അടൂര്‍ പ്രകാശ് പാവപ്പെട്ട ജനങ്ങള്‍ക്ക് ഭൂരഹിതരില്ലാത്ത പദ്ധതി പ്രകാരം മൂന്നു സെന്റ് ഭൂമി വീതം നല്‍കി. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. വ്യക്തിഹത്യ ഒഴിവാക്കാന്‍ ഇനിയെങ്കിലും എല്‍ഡിഎഫ് തയാറാകുകയാണ് വേണ്ടതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ദീനാമ്മ റോയ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എംപി, അന്നപൂര്‍ണാദേവി, രാജലക്ഷ്മി ടീച്ചര്‍, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, എലിസബേത്ത് അബു, കെ.ജി. അനിത, ബിനിലാല്‍, ലീല രാജന്‍, റോസമ്മ ബാബുജി, പ്രസീത രഘു, സുധാ കുറുപ്പ്, ഷീജ ഏബ്രഹാം, വെട്ടൂര്‍ ജ്യോതി പ്രസാദ്, സജി കൊട്ടയ്ക്കാട്, എസ്. വി.പ്രസന്നകുമാര്‍, എസ്. സന്തോഷ് കുമാര്‍, ഒമ്‌നി ഈപ്പന്‍, ചിറ്റൂര്‍ ശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.