യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസ്; വിദേശത്തേക്കു കടന്ന പ്രതി പിടിയില്‍

tvm-CRIMEതളിപ്പറമ്പ്: കുറ്റിക്കോലില്‍ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. ബക്കളം സ്വദേശി രാകേഷാണ് പിടിയിലായത്. കൊലപാതകത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതി തിരികെ നാട്ടിലെത്തുന്നതായി അറിഞ്ഞ പോലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി പിടികൂടുകയായിരുന്നു.

കുറ്റിക്കോല്‍ പുതിയപുരയില്‍ രജീഷാണ് (34) കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറിനായിരുന്നു സംഭവം. കൊലപാതകത്തിനു ശേഷം സൗദിയിലേക്കാണ് പ്രതി കടന്നത്. ഇവിടെനിന്നും സഹോദരന്‍ മുന്‍കൈയെടുത്താണ് തിരികെ അയച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ കരിപ്പൂരിലെത്തിയ രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts