കടുത്തുരുത്തി: റെയില്‍വേയുടെ ഇടിഞ്ഞുതാണ ക്രോസ് ബാര്‍ നീക്കാന്‍ നടപടിയില്ല. കടുത്തുരു ത്തി- ആപ്പൂഴ തീരദേശ റോഡിലെ വാഹനഗതാഗതം തുടര്‍ച്ചയായ രണ്ടാംദിവസവും സ്തംഭിച്ചു. ഞായറാ ഴ്ച്ച രാത്രിയില്‍ ക്രോസ് ബാര്‍ സ്ഥാപിച്ചിരുന്ന തോടിനോട് ചേര്‍ന്നുള്ള കാല് തോട്ടിലേക്ക് ഇടിഞ്ഞു താണതോടെയാണ് ഇതുവഴിയുള്ള വാഹനഗതാഗതം സ്തംഭിച്ചത്. അടുത്തിടെ റെയില്‍വേ പാലത്തിന്റെ മറുവശത്തുള്ള ക്രോസ് ബാര്‍ വാഹനം ഇടിച്ചു ചരിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിക്കുകയും മാധ്യമങ്ങള്‍ വാര്ത്തയാക്കകൂയും ചെയ്തതിനെ തുടര്‍ന്ന് റോഡിലെ ക്രോസ് ബാറുകള്‍ റെയില്‍വേ ഉന്നതഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു.
തുടര്‍ന്ന് മുഖ്യസുരക്ഷാ കമ്മീഷണറുടെ ഇരട്ടവരി പാതയിലെ പരിശോധനയുമായി ബന്ധപെട്ട് കഴിഞ്ഞയാഴ്ച്ച ഇവ പുന:സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച്ച രാത്രിയില്‍ റെയില്‍വേപാലത്തിന്റെ മറുവശത്തുള്ള ക്രോസ് ബാര്‍ ഇടിഞ്ഞു താണത്. സാധാരണയായി റെയില്‍വേ സ്ഥാപിക്കുന്ന ക്രോസ് ബാറുകളെക്കാള്‍ താഴ്ത്തിയാണ് ഇവിടെ ഇതു സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ചെറിയവാഹനങ്ങള്‍ക്ക് പോലും ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
ഉയരമുള്ള വാഹനങ്ങള്‍ തീരദേശ റോഡിലൂടെ കടന്നുപോകുമ്പോള്‍ റെയില്‍വേ പാലത്തില്‍ തട്ടാതിരിക്കാനാണ് ഉയരം കുറച്ചു പാലത്തിനിരുവശത്തുമായി ക്രോസ് ബാറുകള്‍ സ്ഥാപിച്ചു റെയില്‍വേ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമേര്‍പെടുത്തിയത്. ഈ ക്രോസ് ബാറുകള്‍ റോഡിലെ വാഹനവഗതാഗതത്തിന് തന്നെ ഭീഷിണിയായി മാറിയിരിക്കുകയാണ്.