റോഡരികില്‍ വാഴകൃഷി ചെയ്തു വിദ്യാര്‍ഥികള്‍

KNR-VAZHA  കൂത്തുപറമ്പ്: റോഡരികിലെ സ്ഥലത്തു വാഴകൃഷി ചെയ്തു മികച്ച വിളവുണ്ടാക്കിയതിന്റെ സന്തോഷത്തിലാണു പാട്യം വെസ്റ്റ് യുപി സ്കൂളിലെ കുട്ടികള്‍. കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്നു പരാതി പറയുന്നവര്‍ക്ക് ഈ കുട്ടി കര്‍ഷകരുടെ കൃഷിപാഠത്തെ അനുകരിക്കാം. റോഡരികിലാണ് കൃഷിയെങ്കിലും വാഹന ങ്ങള്‍ക്കോ കാല്‍നട യാത്രികര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാതെയാണ് ഇവരുടെ കൃഷി. വിവിധയിടങ്ങളില്‍ നിന്നായി വാങ്ങിയ നേന്ത്രവാഴ കന്നുകളാണു വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയത്. വാഴയില്‍ ഭൂരിഭാഗവും കുലച്ചുകഴിഞ്ഞു.

കഴിഞ്ഞ തവണത്തെ വിളവെടുപ്പില്‍ ലഭിച്ച വാഴക്കുലകള്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിനും തൊക്കിലങ്ങാടിയിലെ സ്‌നേഹ നികേതനില്‍ നല്കുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഫെബ്രുവരി മാസത്തിലായിരുന്നു ഇക്കുറി വാഴകൃഷി ആരംഭിച്ചത്. മൂന്നുമാസത്തിനകം കുലകള്‍ വിളവെടുപ്പിന് പാകമാകുമെന്നാണു വിദ്യാര്‍ഥികളുടെ പ്രതീക്ഷ.

Related posts