കളമശേരി: കേസുകള്‍ ഉണ്ടെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് സിപിഎം നേതാവ് ടി.കെ.ഹംസ പറഞ്ഞു. കളമശേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം യൂസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം സൗത്ത് കളമശേരിയില്‍ ഉദ്ഘാടനം ചെയുകയായിരുന്നു ഹംസ.
സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടിയെയല്ല അച്യുതാനന്ദന് കുറ്റം പറഞ്ഞത് പകരം മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെയാണ്. അങ്ങനെയാകുമ്പോള്‍ കേസ് കൊടുക്കേണ്ടത് ഇലക്ഷന് കമ്മീഷന്റെ മുന്നില്‍ അല്ല കോടതിയിലാണ് . ധൈര്യം ഉണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി കോടതിയില്‍ കേസ് കൊടുക്ക് അപ്പോള്‍ പാര്‍ട്ടി യെന്താണെന്ന് കാണിച്ചു തരാമെന്നും ഹംസ പറഞ്ഞു. യോഗത്തില്‍ കളമശേരി എല്‍ഡിഎഫ് ചെയര്മാന് കെ.കെ. സുബ്രഹ്മണ്യന് അധ്യക്ഷനായി. വി.എ.സക്കിര്‍ ഹുസൈന് പ്രസംഗിച്ചു.