വിദ്യാഭ്യാസ വായ്പ കുരുക്കായപ്പോള്‍ ഷിന്റുവിനു നഷ്ടപ്പെട്ടത് പിതാവിന്റെ ജീവന്‍

ALP-MARANAMചേര്‍ത്തല: പഠനാവശ്യത്തിനെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതു മൂലം വന്ന ജപ്തി നോട്ടീസ് മൂലം തന്റെ പിതാവിനെ തന്നെ നഷ്ടപ്പെട് ടതിന്റെ വേദനയൊടുങ്ങുന്നില്ല ചേര്‍ത്തല ചെങ്ങണ്ട ചുങ്കത്ത് ഷിന്റുവിന്. കൂലിപ്പണി ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന ഫല്‍ഗുനനെ ന്ന പക്കുവിന്-55 മകളെ ആതുരസേവന രംഗത്തെത്തിക്കണമെന്നതായിരുന്നു സ്വപ്നം. പഠനം വിജയകരമായി പൂര്‍ത്തിയാക്കി യെങ്കിലും കിട്ടിയ ജോലിയിലെ തുച്ഛമായ ശമ്പളവും വായ്പയുടെ പലിശയും ഷിന്റുവിനും ഫല്‍ഗുനനും പ്രതിബന്ധമായി. വിവാഹം കഴിഞ്ഞ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവന്നിരുന്ന ഷിന്റുവിന് വായ്പയില്‍ കുറച്ചുമാത്രമേ തിരിച്ചടയ്ക്കാനായിരുന്നുള്ളൂ.

2007ല്‍ ബാങ്കില്‍നിന്നും 63,000 രൂപയാണ് വായ്പ എടുത്തത്. 2012വരെ ആകെ 18,000 രൂപ തിരിച്ചടച്ചു. വായ്പാ ബാക്കിയും പലിശയും ഉള്‍പ്പെടെ 1,15,241 രൂപ ഈടാക്കാന്‍ കഴിഞ്ഞ ജനുവരി 18നാണ് ഇദ്ദേഹത്തിനു ബാങ്കില്‍നിന്നും ജപ്തി നോട്ടീസ് നല്‍കിയത്. ഇതിനിടെ പലവട്ടം ബാങ്ക് അധികൃതര്‍ നോട്ടീസുകള്‍ അയച്ചു. ജനുവരിയില്‍ വില്ലേജ് ഓഫീസ് വഴി തഹസില്‍ദാറുടെ ജപ്തി നോട്ടീസ് നല്‍കി.  എസ്ബിടി ചേര്‍ത്തല ശാഖയില്‍ ഇന്നലെ നടക്കുന്ന അദാലത്തില്‍ പങ്കെടുത്ത് വായ്പാ ഇടപാട് അവസാനിപ്പിക്കണമെന്ന്  ബാങ്ക് അധികൃതര്‍ ഫല്‍ഗുനനെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ ഫല്‍ഗുനനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ത്തല തഹസില്‍ദാര്‍ ഓഫീസ് രണ്ടര മണിക്കൂറോളം ഉപരോധിച്ചിരുന്നു. വായ്പയും പലിശയും പൂര്‍ണമായും എഴുതിത്തള്ളാമെന്ന് തഹസില്‍ദാര്‍ രേഖാമൂലം ഉറപ്പു നല്‍കുകയും കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്ന കാര്യം മന്ത്രിതലത്തില്‍ തീരുമാനം എടുക്കുമെന്നും അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടും  ജപ്തി നടപടി സ്വീകരിച്ചതിനെചൊല്ലി പ്രവര്‍ത്തകരും  ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് പി. തിലോത്തമന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളെത്തി. എഡിഎം ഗിരിജ, ഡപ്യൂട്ടി കളക്ടര്‍ എ. ചിത്രാധരന്‍, തഹസില്‍ദാര്‍ ആര്‍. തുളസീധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി.

ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്തു വായ്പ എഴുതിത്തള്ളാമെന്നും രേഖാമൂലം ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് നഷ്ടപരിഹാരം നല്‍കുന്നതു പരിഗണിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് ഫോണില്‍ പി. തിലോത്തമനെ അറിയിച്ചു. ഇതോടെയാണ് മണിക്കൂറുകള്‍നീണ്ട  സംഘര്‍ഷാവസ്ഥയ്ക്കും അയവുണ്ടായത്.  ഫല്‍ഗുനന്റെ മൃതദേഹം പിന്നീട് സംസ്കരിച്ചു. ഭാര്യ: വാസന്തി. മക്കള്‍: ഷിന്റു, ഷിജു. മരുമകന്‍: പ്രശാന്ത്.

Related posts