എല്ലാ സിനിമയിലും തന്റെ കഥാപാത്രങ്ങള്‍ വ്യത്യസ്തമാണെന്ന് അവകാശപ്പെടാറുണ്ട് സൊനാക്ഷി സിന്‍ഹ. അതു സത്യമാണു താനും. എന്നാല്‍ സൊനാക്ഷിയുടെ പുതിയ ചിത്ര ത്തിലെ കഥാപാത്രം ശരിക്കും വ്യത്യസ്തമാ ണെന്ന് സമ്മതിക്കേണ്ടി വരും.
പുതിയ ചിത്രം അകിരയുടെ ആദ്യ പോസ്റ്ററിലാണ് സൊനാക്ഷി യുടെ ഈ ന്യൂലുക്ക്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് മുരുകദോസ് ഗജിനിയുടെ ഹിന്ദി പതിപ്പ്, ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ചിത്രമാ ണ് അകിര. സൊനാക്ഷി ഈ ചിത്രത്തിനു വേണ്ടി കളരി പഠിച്ചതു വാര്‍ത്തയായിരുന്നു. സൊനാക്ഷിയുടെ പിതാവ് ശത്രുഘന്‍ സിന്‍ഹയും തെന്നി ന്ത്യന്‍ സുന്ദരി റായ് ലക്ഷ്മിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.