ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിയ ചിത്രമാണ് ഫോബിയയെന്ന് രാധിക

radhika-apteനന്നേപാടുപ്പെട്ടാണ് ഫോബിയയിലെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നു രാധിക ആപ്‌തേ. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിയ ചിത്രമാണ് ഫോബിയ. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

പവാന്‍ കൃപാലിനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കോ ത്രില്ലറാണ്. ഒരു വസ്തുവിനോടോ സ്ഥലത്തോടോ തോന്നുന്ന അകാരണമായ ഭയമാണ് ഫോബിയ. നായികപ്രാധാന്യമുള്ള ചിത്രമാണിത്. മാത്രമല്ല രാധികയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈറോസ് ഇന്റര്‍നാഷണലും വിക്കി രാജനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ അരലക്ഷത്തിലേറെപേര്‍ കണ്ണോടിച്ചു. അടുത്തമാസം 27ന് ചിത്രം തിയറ്ററുകളിലെത്തും.

Related posts