സുഖമില്ലാത്ത ഭര്‍ത്താവും മകനും; ജീവിതത്തില്‍ പകച്ച് ഷക്കീലബീവി

klm-shakkelaചവറ: സുഖമില്ലാത്ത ഭര്‍ത്താവ് മകന്‍ ഭിന്നശേഷിയുളളവന്‍ താമസിക്കുന്നത് ചെറിയ കൂരയിലെ വാടക വീട്ടില്‍ ഇത്. ഒരു കഥയില്ല ഷക്കിലബീവിയുടെ ദയനീയ ജീവിതമാണ്.ചവറയില്‍ കൃഷ്ണന്‍നട പ്രദേശത്ത് അറയ്ക്കല്‍ പടിഞ്ഞാറ്റതില്‍ (തയ്‌ച്ചേരിയില്‍) ഷക്കീലയും കുടുംബത്തിന്റെയും ജീവിതം അറിയാത്തവര്‍ ഈ നാട്ടില്‍ ചുരുക്കം.ചില നേരത്ത് ആഹാരം പോലും കഴിക്കാനില്ലാത്ത അവസ്ഥ എന്ന് പറഞ്ഞാല്‍പ്പോലും ഈ കുടുംബത്തിന്റെ കാര്യത്തില്‍ അത് അതിശയോക്തിയല്ല. വാടക കൊടുക്കാനും രണ്ട് പേര്‍ക്കും മരുന്ന് വാങ്ങാന്‍ പോലും ചിലപ്പോള്‍ ഷക്കീലബീവിക്ക് കഴിയില്ല.

തങ്ങളോട് മാത്രം വിധി എന്തിന് ഇങ്ങനെ പെരുമാറുന്നു എന്ന് പലരോടും ചോദിക്കുകയാണ് ഷക്കീല വീവി. ആശ്രയ പദ്ധതിയിലുള്‍പ്പെടുത്തി ചവറ പഞ്ചായത്ത് ഭൂമി വാങ്ങി കൊടുക്കുന്നതിനുളള ലിസ്റ്റില്‍ പേരുണെ്ടങ്കിലും തുച്ഛമായ തുക കൊണ്ട് ഇപ്പോഴത്തെ വിലയ്ക്കനുസരിച്ച് ഭൂമി കിട്ടില്ല എന്നാണ് വാര്‍ഡംഗം ജയകുമാര്‍ പോലും പറയുന്നത്. തന്റെ ഭര്‍ത്താവിന്റെയും മകന്റെയും വിശപ്പ് മാറ്റുന്നതിനായി ഷക്കീല ബീവി കൂലിപ്പണിക്ക് പോയിരുന്നതാണ്.

എന്നാല്‍ വിധിയുടെ കരാള ഹസ്തം ഇവരെയും ഇപ്പോള്‍ രോഗിയാക്കിയിരിക്കുകയാണ്. നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കുന്ന തുക കൊണ്ടാണ് ഇപ്പോള്‍ ഷക്കീല ബീവിയും കുടുംബവും കഴിഞ്ഞ് കൂടുന്നത്. തങ്ങളുടെ കൊക്കിലൊതുങ്ങുന്ന വാടക വീട്ടില്‍ കഴിയുമ്പോഴും ജീവിതത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു നല്ല കാലം വരുമെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.

ചില നേരങ്ങളില്‍ മകന് കൊതിയുളള ആഹാരം വേണമെന്ന് പറയുമ്പോള്‍ അത് പോലും വാങ്ങിക്കൊടുക്കാന്‍ നിവൃത്തിയില്ലാതെ മകന്റെ മുന്നില്‍ കരയാനെ ഷക്കീലക്ക് കഴിയുന്നുളളു. ഒരു പാട് സ്വപ്നങ്ങളൊന്നുമില്ലെങ്കിലും തല ചായ്ക്കാന്‍ സ്വന്തമായി ഒരിടം, പിന്നേ തന്റെ മകനും ഭര്‍ത്താവിനും നല്ല ഭക്ഷണം ഇത്രമാത്രമാണ് ഷക്കീല ബീവി ആഗ്രഹിക്കുന്നത്. ഫോണ്‍ 9961991878.

Related posts