സ്ഥിരം പോക്കറ്റടിക്കാരായ രണ്ടുപേര്‍ പിടിയില്‍

pkd-arrestpocketആലത്തൂര്‍: സ്ഥിരം പോക്കറ്റടിക്കാരായ രണ്ടുപേരെ പേരേ ആലത്തൂര്‍ പോലീസ് പിടികൂടി. മണ്ണുത്തി നടത്തറ നടുവീട്ടില്‍ വര്‍ഗീസ് (57), പാലക്കാട് നെച്ചുപ്പുളളി രാജേഷ് (35) എന്നിവരെയാണ് പിടികൂടിയത്.ഇക്കഴിഞ്ഞ നാലിന് ആലത്തൂര്‍ സബ്ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങി പോകുകയായിരുന്ന തരൂര്‍ കുരുത്തിക്കോട് ശേഖരന്‍ മാസ്റ്ററുടെ (81) രുടെ കൈയില്‍ പ്ലാസ്റ്റിക് കവറിനകത്ത് സൂക്ഷിച്ചിരുന്ന കാഷ് ബാഗും അതിലടങ്ങിയ ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ അറസ്റ്റുചെയ്തത്.

ശേഖരന്‍ മാസ്റ്റര്‍ ട്രഷറിയില്‍നിന്നും പെന്‍ഷന്‍ തുക വാങ്ങി ബസ് സ്റ്റാന്‍ഡിലേക്ക് പോകുംവഴി തൊട്ടടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍  മരുന്നു വാങ്ങുന്നതിനായി കയറിയിരുന്നു. മരുന്നിന്റെ പണം കൊടുക്കുന്നതിനായി ബാഗ് എടുക്കുമ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.ബാഗിന്റെ ഒരു വശം തുറന്ന നിലയിലായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍ ഷോപ്പിലെ സിസിടിവിയില്‍ മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ കണ്ടു. ഇതേ—ക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്.

ബസുകളില്‍ സ്ഥിരം പോക്കറ്റടിയാണ് വര്‍ഗീസിന്റെ തൊഴില്‍. ഹോട്ടലില്‍ കുക്കായിരുന്ന രാജേഷ് നാളുകള്‍ക്കുമുമ്പ് വര്‍ഗീസ് പോക്കറ്റടിക്കുന്നത് നേരില്‍ കണ്ടതാണ് ഇരുവരും സൗഹൃദത്തിലാകാന്‍ ഇടയാക്കിയത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ചാണ് മോഷണം നടത്തിയത്. വര്‍ഗീസ് ഈ അടുത്തനാളുകളിലാണ് ബാഗ് മോഷണം തുടങ്ങിയതെന്ന് പോലിസ് പറഞ്ഞു .പ്രിന്‍സിപ്പല്‍ എസ്‌ഐ എസ്.അനീഷ്, സിപിഒമാരായ സൂരജ്, സന്തോഷ്, ഹോംഗാര്‍ഡ് വെങ്കിടാചലം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related posts