പാലക്കാട്: ഷാഫി പറന്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ലൈംഗികാരോപണത്തിലെ പരാതിയിൽ പോലീസ് നിയമോപദേശം തേടും.
പരാതി പാലക്കാട് എസ് പി നോർത്ത് പോലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പോലീസ്.
ഷാഫിക്കെതിരായ ആരോപണത്തിൽ പാലക്കാട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയും കോണ്ഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ഇ.എൻ.സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.