ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി സണ്‍ ഫിലിമുകള്‍ ഒട്ടിച്ച വാഹനങ്ങള്‍ ചീറിപ്പായുന്നു

KTM-SUNGLASSകോട്ടയം: വാഹനങ്ങളിലെ സൈഡ് ഗ്ലാസുകളില്‍ നിന്നും സണ്‍ കണ്‍ട്രോള്‍ ഫിലിം നീക്കം ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവ് കാറ്റില്‍ പറത്തി വാഹനങ്ങള്‍ നിരത്തില്‍ കൂടി പായുന്നു. ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വാഹന പരിശോധന നടക്കുന്നുണ്ടെങ്കിലും സണ്‍ കണ്‍ട്രോള്‍ ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ക്ക് നേരെ പോലീസ് കണ്ണടയ്ക്കുകയാണ്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ കര്‍ശന പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

സണ്‍ഫിലിമുകള്‍ ഒട്ടിച്ച വാഹനങ്ങളില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണു സുപ്രീംകോടതിയുടെ ഈ വിധി. ലൈംഗിക പീഡനങ്ങളടക്കം നിരവധി കേസുകള്‍ സണ്‍ഫിലിം ഒട്ടിച്ച വാഹനങ്ങളില്‍ നടക്കുന്നു എന്ന വാദത്തെ തുടര്‍ന്നാണ് 2012ല്‍ നിലവില്‍ വന്നത്. മോട്ടോര്‍ വാഹന നിയമമനു സരിച്ചു പുറകിലെ ഗ്ലാസില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് നിയമം.

Related posts