അങ്കമാലി: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ഇടോയ്‌ലറ്റ് അധികൃതര്‍ക്ക് ബാധ്യതയാകുന്നു. 2012-13 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ അന്നത്തെ നഗരസഭാ ഓഫീസിനു താഴെ ഇടോയ്‌ലറ്റ് സ്ഥാപിച്ചത്. നാലര ലക്ഷത്തോളം രൂപ ചിലവു ചെയ്താണ് നഗരസ ഭാ പ്രദേശത്തെ ഏക ഇ-ടോയ് ലറ്റ് ഇവിടെ സ്ഥാപിച്ചത്. പ്രതിമാസം പ്രവര്‍ത്തനത്തിനു വേണ്ടി വരുന്ന വൈദ്യുതി ചാര്‍ജും നഗരസഭക്ക് ചിലവായിരുന്നു. രണ്ടു വര്‍ഷക്കാലത്തിലധികം ഇടോയ്‌ലറ്റ് പ്രവര്‍ത്തിച്ചെങ്കിലും 14 രൂപ മാത്രമാണ് അതില്‍ നിന്നും ലഭിച്ചത്.
ടോയ്‌ലറ്റിന്റെ പുറത്ത് കാര്യസാധിച്ചു ആളുകള്‍ പോകുന്നതു പതിവാക്കിയതോടെ ഇ-ടോയ്‌ലറ്റ് ഉപയോഗശൂന്യമായി.ഉപയോഗം കുറവായതിനെ തുടര്‍ന്ന് അധികൃതരും തിരിഞ്ഞു നോക്കാതെ വന്നതിനെ തുടര്‍ന്നു മെഷീന്‍ കേടാകുകയും ചെയ്തു. ഒന്നര വര്‍ഷത്തോളമായി ഇതു കോടായിക്കിടക്കുകയാണ്. ആവശ്യത്തിനെത്തുന്നവര്‍ സമീപത്തു കാര്യം സാധിച്ചു മടങ്ങുകയാണ്.
ഇ-ടോയ്‌ലറ്റ് സംവിധാനം പഴയപടിയില്‍ കുറ്റമറ്റതാക്കണമെങ്കില്‍ രണ്ടു ലക്ഷത്തോളം രൂപ ചെലവു വരും. ഇത്രയും തുക മുടക്കിയാല്‍ കിട്ടുന്ന വരുമാനമോ തുഛമാണുതാനും. യൂണിറ്റ് അവിടെ നിന്ന് എടുത്ത് നീക്കം ചെയ്യാനോ അറ്റകുറ്റപണികള്‍ ഭീമമായ തുക ചിലവാക്കി നടത്തുന്നതിനോ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍.