മ​യ​ക്കു​മ​രു​ന്നു​കേ​സ്! പഠിച്ചത്‌ ബം​ഗ​ളൂ​രുവില്‍; ഗോ​വ​യി​ലുമുണ്ട്‌ അ​മൃ​ത​യ്ക്കു സു​ഹൃ​ത്തു​ക്ക​ള്‍; പി​ടി​യി​ലാ​യ യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളി​ലേക്കും അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: തി​രു​വ​ണ്ണൂ​രി​ല്‍ മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം.

ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​മൃ​ത തോ​മ​സി​ന്‍റെ (33) സൗ​ഹൃ​ദ​വ​ല​യ​ത്തി​ലേ​ക്കാ​ണ് എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ള്‍​പ്പെ​ടെ പ​തി​വാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ങ്ങ​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​ല്‍ അ​മൃ​ത​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് എ​ക്‌​സൈ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍‌.

അ​മൃ​ത​യു​മാ​യി ഫോ​ണി​ല്‍ പ​തി​വാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ എ​ക്‌​സൈ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

ഇ​വ​ര്‍ കോ​ഴി​ക്കോ​ട് കൊ​ട്ടാ​രം റോ​ഡി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചു. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത് .

ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​മൃ​ത പ​ഠി​ച്ചി​രു​ന്ന​ത്. പ​ഠ​ന​കാ​ല​ത്താ​ണ് ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യു​ള്ള അ​ടു​പ്പ​മാ​ണ് സം​സ്ഥാ​ന​ത്തേ​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​നു സ​ഹാ​യ​മാ​യ​ത്.

ഗോ​വ​യി​ലും അ​മൃ​ത​യ്ക്കു സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് എ​ക്‌​സൈ​സ് ക​ണ്ടെ​ത്ത​ല്‍‌. ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു അ​മൃ​ത പ​തി​വാ​യി മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കു​ന്നു​ണ്ട്.

കാ​രി​യ​റാ​യും സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി​യു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കാ​റു​ള്ള​ത്.

ഇ​ന്ന​ലെ​യാ​ണ് തി​രു​വ​ണ്ണൂ​രി​ല്‍ എ​ക്‌​സ്റ്റ​സി എ​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നി​ന്‍റെ 15 ഗു​ളി​ക​ക​ളു​മാ​യി അ​മൃ​ത ഫ​റോ​ക്ക് റേ​ഞ്ച് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

റി​സോ​ര്‍​ട്ടു​ക​ളി​ല്‍ നി​ശാ​പാ​ര്‍​ട്ടി​ക്കാ​യാ​ണ് ഇ​വ ഗോ​വ​യി​ല്‍ നി​ന്നെ​ത്തി​ച്ച​ത്.

Related posts

Leave a Comment