പല്‍ഘര്‍: മഹാരാഷ്ട്രയില്‍ മകളെ അഞ്ചു വര്‍ഷമായി പീഡിപ്പിച്ചുവന്ന പിതാവ് അറസ്റ്റില്‍. പല്‍ഘറിലെ ടുലിംജിലായിരുന്നു സംഭവം. കേസില്‍ നാട്ടുവൈദ്യനായ ഹക്കീമാണ് അറസ്റ്റിലായത്.
2011 ല്‍ ഭാര്യ മരിച്ച ശേഷം ഇയാള്‍ 20 കാരിയായ മകളെ തുടര്‍ച്ചയായി ലൈംഗീകമായി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനിടെ മൂന്നു തവണ ഇയാള്‍ മകളെ ഗര്‍ഭഛിദ്രം നടത്തിക്കുകയും ചെയ്തു. അടുത്തിടെ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്കി. ഭാര്യയുടെ മരണ ശേഷം രണ്ടാമതും വിവാഹിതനായ ഹക്കീമിനെ രണ്ടാം ഭാര്യ ഉപേക്ഷിച്ചുപോകുകയും ചെയ്തു. പിതാവിന്റെ പീഡനം സഹിക്കാതെവന്നപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.