അജ്ഞാത സുന്ദരി ആര്?

sidharth170516ബോളിവുഡിലെ യുവനടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയോടൊപ്പം കണ്ട അജ്ഞാത സുന്ദരി ആരാണ്? ബോളിവുഡിലെ പപ്പരാസികള്‍ ഇപ്പോള്‍ ആ അജ്ഞാത സുന്ദരിക്കു പിന്നാലെ പായുകയാണ്.     കഴിഞ്ഞ ദിവസം മുംബൈയില്‍ ബാന്ദ്ര റസ്റ്ററന്റില്‍ ഡിന്നര്‍ കഴിക്കാനാണ് സിദ്ധാര്‍ഥിനോടൊപ്പം അജ്ഞാത സുന്ദരി വന്നത്. ഇതേ സുന്ദരിയെ തന്നെ പിന്നീട് സിദ്ധാര്‍ഥിന്റെ വീട്ടിലും കണ്ടതോടെയാണ് സിദ്ധാര്‍ഥ് പുതിയ പ്രണയക്കുരുക്കില്‍ അകപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.

ഈ സംഭവത്തോടെ സിദ്ധാര്‍ഥും ആലിയ ഭട്ടും പിരിഞ്ഞോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സിദ്ധാര്‍ഥും ആലിയയും തമ്മില്‍ കമിതാക്കളെപ്പോലെയായിരുന്നു. ഇരുവരെയും ഒരുപാട് സ്ഥലങ്ങളില്‍ ഒന്നിച്ചു കാണാമായിരുന്നു. ആലിയയും സിദ്ധാര്‍ഥും പ്രണയത്തിലാണെന്ന് എല്ലാവരും വിശ്വസിച്ചുവരവേയാണ് അജ്ഞാതസുന്ദരി ഇപ്പോള്‍ സിദ്ധാര്‍ഥിനോടൊപ്പം കറങ്ങുന്നത്. എന്തായാലും അജ്ഞാത സുന്ദരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന ഉറച്ച തീരുമാനത്തിലാണ് പപ്പരാസികള്‍.

Related posts