എങ്കെയും എപ്പോതും എന്ന ഹിറ്റ് ചിത്രത്തിലെ ജോഡികളായ അഞ്ജലിയും ജയ്‌യും നാളുകള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. നവാഗതനായ സിനിഷ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ നടന്‍ ജയ് അഭിനയിക്കുന്നുവെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.
അഞ്ജലിയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. എങ്കെയും എപ്പോതും എന്ന ചിത്രത്തിന് ശേഷം വീണ്ടും തങ്ങളുടെ മാജിക് ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് ആറിന് ആരംഭിക്കും. ഒരു ഐ.ടി പ്രഫഷണലായാണ് അഞ്ജലി ചിത്രത്തില്‍ അഭിനയിക്കുന്നത്. മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ അതാരെന്നു തീരുമാനിക്കും.
ജനനി അയ്യരായിരിക്കും ചിത്രത്തിലെ ഈ മറ്റൊരു നായികയെന്നു വാര്‍ത്തയുണ്ട്. ഏറ്റവും ആവേശമുള്ള കാര്യം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പ്രേതങ്ങളായി അഭിനയിക്കുന്നു എന്നതാണ്- സിനിഷ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞതിനുശേഷം വീണ്ടും അഞ്ജലിയുടെ ജന്മദിനത്തിനാണ് താരങ്ങള്‍ ഒരുമിച്ചത്. രണ്ടുപേരും സാമൂഹിക മാധ്യമത്തില്‍ ആശംസകള്‍ കൈമാറുകയും ചെയ്തിരുന്നു. ആദ്യം ചിത്രത്തിനു വേണ്ടി മറ്റൊരു നടിയെയായിരുന്നു തീരുമാനിച്ചത്.
എന്നാല്‍ അവരുടെ ഡേറ്റുകളില്‍ പ്രശ്‌നമുണ്ടായതിനാല്‍ മറ്റൊരു നടിയെ തിരയേണ്ടി വന്നു. അപ്പോഴാണ് അഞ്ജലിയു ടെ ഇരവി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. തുടര്‍ന്ന് അഞ്ജലിയെ കാണുകയും കഥ പറയുകയും ചെയ്തു. അവര്‍ പ്രഫണലാണെന്നാണ് തനിക്ക് തോന്നിയത്. സംവിധായകന്‍ പറയുന്നു. അഞ്ജലി ഐ.ടി പ്രഫഷണലായി എത്തുമ്പോള്‍ ജയ് ആദ്യമായിട്ടാണ് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കു ന്നത്. ചിത്രത്തില്‍ മൂന്നു ലുക്കിലാണ് ജയ് എത്തുന്നത്. 1989 പശ്ചാത്തല ത്തിലുള്ള ഒരു പിരീഡ് ലുക്കും അതില്‍ ഉള്‍പ്പെടും.