അടുത്തിടപഴകല്‍ പണിയാകുമോ….

Aiswarya010816ഐശ്വര്യ റായിയുടെ ഇപ്പോഴത്തെ അഭിനയം അത്രയ്ക്ക് അങ്ങ് പിടിക്കാത്ത മട്ടാണ് ബച്ചന്‍ കുടുംബത്തിന്. പുതിയ ചിത്രത്തിന്റെ പ്രമേയം തന്നെയാണ് അതിന് കാരണം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യേ ദില്‍ ഹേ മുഷ്കിലിലെ അഭിനയമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ചിത്രത്തില്‍ യുവാവും പ്രായമുള്ള സ്ത്രീയും തമ്മിലുള്ള ബന്ധമാണ് പറയുന്നത്.

ഐശ്വര്യയും രണ്‍ബീറും അടുത്ത്് പഴകുന്ന സീനുകള്‍ ചിത്രത്തിലുണ്ടെന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ സീനുകള്‍ എഡിറ്റ് ചെയ്യാന്‍ ബച്ചന്‍സ് കുടുംബ സുഹൃത്തു കൂടിയായ കരണിനെ  സമീപിച്ചുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.    എന്നാല്‍ അത്തരത്തിലുള്ള സമീപനം ബച്ചന്‍ കുടുംബത്തില്‍ നിന്നും ഉണ്ടാകില്ലെന്നാണ് ഇവരുടെ കുടുംബവുമായി അടുത്തബന്ധമുള്ള ചിലര്‍ പറയുന്നത്.

Related posts