അഡ്‌ലെയ്ഡില്‍ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിച്ചു

adഅഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ ഉയിര്‍പ്പു തിരുനാള്‍ ആഘോഷിച്ചു. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പുലര്‍ച്ചെ മൂന്നിനു നടന്ന ഉയിര്‍പ്പു ശുശ്രൂഷകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. മാവേലിക്കര അരമനയിലെ മാനേജര്‍ ഫാ. ജോയിക്കുട്ടി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സജി വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തെ ആസ്പദമാക്കി ഈസ്റ്റര്‍ സന്ദേശം നല്‍കി. തുടര്‍ന്നു കത്തിച്ച മെഴുകുതിരിയുമായി പള്ളിക്കു ചുറ്റും പ്രദക്ഷിണം നടന്നു.

വിശുദ്ധവാരത്തോടനുബന്ധിച്ചു 10 ദിവസമായി നടന്ന തിരുക്കര്‍മങ്ങള്‍ മാര്‍ച്ച് 17നു നാല്പതാം വെള്ളിയാഴ്ചയാണു തുടക്കം കുറിച്ചത്.

വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത ഫാ. ജോയിക്കുട്ടിക്കും ഫാ. സജിക്കും ട്രസ്റ്റി സജി എട്ടിമൂട്ടില്‍, സെക്രട്ടറി അഞ്ജു ടി. ജോര്‍ജും നന്ദി പറഞ്ഞു.

മാര്‍ച്ച് 29നു മെല്‍ബണിലെത്തുന്ന ഫാ. ജോയിക്കുട്ടി ഏപ്രില്‍ മൂന്നിനു മെല്‍ബണിലും 10നു സിഡ്‌നിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഏപ്രില്‍ 15ന് നാട്ടിലേയ്ക്ക് തിരിക്കും.

റിപ്പോര്‍ട്ട്: ആശിഷ് പുന്നൂസ്‌

Related posts