അനധികൃത മദ്യവില്‍പ്പന:രണ്ടു പേര്‍ അറസ്റ്റില്‍

tcr-arrestചാവക്കാട്: അനധികൃത മദ്യവില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. തിരുവെങ്കിടം ഏരിയില്‍ സന്തോഷ്കുമാര്‍(54), കോട്ടപ്പടി കൂളിയാട്ട് അനീഷ്കുമാര്‍ (32) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ കെ.എം.അബ്ദുള്‍ ജമാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നാല് ലിറ്റര്‍ മദ്യവും വില്‍പ്പനക്ക് ഉപയോഗിച്ചിരുന്ന സൈക്കിളും കസ്റ്റഡിയിലെടുത്തു.

പ്രദേശത്ത് വ്യാപകമായി അനധികൃത മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മദ്യം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സി.സിന്റോ ജോണ്‍, പി.എല്‍.ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.യു.ശിവന്‍, പി.വി.വിശാല്‍, എം.എം.മനോജ്കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts