നടന്‍ അഭിഷേക് ബച്ചന്‍ പൊതുവേദിയില്‍ ഭാര്യ ഐശ്വര്യ റായിയോട് ദേഷ്യപ്പെട്ടത്രേ. ഐശ്വര്യ വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ പോകുന്ന അഭിഷേകിന്റെ വീഡിയോ വൈറലാവുകയാണ്. ഐശ്വര്യ റായിയുടെ പുതിയ ചിത്രം സരബ്ജിത്തിന്റെ ആദ്യ പ്രദര്‍ശന വേളയിലാണ് അഭിഷേക് ഐശ്വര്യയോട് പിണക്കം കാട്ടിയത്.
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഐശ്വര്യ ക്ഷണിച്ചപ്പോള്‍ തുടക്കത്തില്‍ അഭിഷേക് സഹകരിച്ചെങ്കിലും പിന്നീട് അഭിഷേക് ഇതിനോട് വൈമുഖ്യം കാട്ടിയത്രേ. പിന്നീട് ഐശ്വര്യ വിളിച്ചിട്ട് പോലും അഭിഷേക് തിരിഞ്ഞുനോക്കാതെ കേള്‍ക്കാത്ത മട്ടില്‍ പോവുകയായിരുന്നു. ഇരുവരുടേയും മാതാപിതാക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ഇരുവരും തയാറായിട്ടില്ല.