കോഴിക്കോട്: മലബാറിലെ പ്രധാന വാണിജ്യകേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയില്‍ ജനുവരി മുതല്‍ 50കിലോയ്ക്ക് മുകളില്‍ ഭാരമുള്ള ചാക്കുകള്‍ കൈകാര്യം ചെയ്യേണ്ടെന്ന്് സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചു. പ്രായക്കൂടുതലുള്ള തൊഴിലാളികള്‍ക്ക് അമ്പത് കിലോയില്‍ കൂടുതലുള്ള ചാക്കുകള്‍ ചുമക്കുന്നത് ശാരീരിക അവശതകള്‍ ഉണ്ടാക്കുന്നതിനാലാണ് തീരുമാനമെന്ന് നേതാക്കള്‍ അറിയിച്ചു.മുന്‍പ് ക്വിന്‍്‌റല്‍ ചാക്കുകള്‍ ഇറക്കില്ലെന്ന തീരുമാനം തൊഴിലാളികള്‍ സംയുക്തമായി തന്നെ നടപ്പിലാക്കിയിരുന്നു.
നിലവില്‍ അരി,മൈദ,ആട്ട, പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം 75 കിലോ ചാക്കുകളായാണ് എത്തുന്നത്. തൊഴിലാളികളുടെ തീരുമാനത്തെ തുടര്‍ന്ന് പഞ്ചസാര ചാക്കുകള്‍ ഇപ്പോള്‍ 50 കിലോ ആക്കിയാണ് എത്തുന്നത്. വിവിധ കമ്പനികള്‍ 75 കിലോ ചാക്കുകള്‍ നേരത്തെ പ്രിന്‍്‌റ് ചെയ്തുവച്ചതിനാല്‍ അവര്‍ക്ക് നഷ്ടം വരാതിരിക്കാന്‍ ജനുവരി ഒന്നുമുതല്‍ തീരുമാനംനടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വലിയങ്ങാടിയിലെ സംയുക്ത ട്രേഡ്് യൂണിയന്‍ കണ്‍വീനര്‍ ബഷീര്‍ ദീപികയോട് പറഞ്ഞു.
മറ്റും സ്ഥാനങ്ങളില്‍ 50 കിലോഗ്രാം ചാക്കുകള്‍ക്ക് മുകളിലുള്ളവ ചുമക്കേണ്ടെന്ന് കയറ്റിറക്ക് തൊഴിലാളികള്‍ തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ മാത്രമാണ് അതുനടപ്പിലാക്കാന്‍കഴിയാതിരുന്നത്.തൊഴിലാളി യൂണിയനുകള്‍ക്കിടയില്‍ഏകീകരണമില്ലാത്തതായിരുന്നു പ്രശ്‌നം. എന്നാല്‍ തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം കോഴിക്കോട് ജില്ലയില്‍ തീരുമാനം പൂര്‍ണമായി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും പതിയെ അത് മലബാറിലെ മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു.
നിലവില്‍ മൂവായിരത്തില്‍പരം കയറ്റിറക്കുതൊഴിലാളികളാണ് വലിയങ്ങാടിയില്‍ ജോലിചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ മുന്നിട്ടിറങ്ങുന്നതോടെ തീരുമാനം ശക്തമായി തന്നെ നടപ്പിലാക്കാന്‍കഴിയുമെന്ന വിശ്വാസമാണ് ട്രേഡ്്‌യൂണിയന്‍ നേതാക്കള്‍ക്കുള്ളത്.തീരുമാനത്തിന് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരംലഭിക്കുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവയ്ക്കുന്നു. ചുമട്ടുതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള സഹായം നാമമാത്രമാണ്. പ്രായമായവരെ കുറച്ചുകാലം കൂടിയെങ്കിലുംഈതൊഴില്‍ മേഖലയില്‍ സംരക്ഷിച്ചുനിര്‍ത്തുക എന്നലക്ഷ്യം കൂടി ഇതിനുപിന്നിലുണ്ടെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു.