സല്‍മാന്‍ ഖാനും കത്രീന കൈഫും വീണ്ടും അടുക്കുന്നതായി റിപ്പോര്‍ട്ട്. സുല്‍ത്താന്‍ എന്ന സിനിമയുടെ റിലീസിംഗിനോട് അനുബന്ധിച്ചാണ് ഇരുവരേയും വീണ്ടും ഒരുമിച്ച് കാണാന്‍ തുടങ്ങിയത്. ഇവര്‍ മുമ്പ് പ്രണയത്തിലായതും പിന്നീട് വേര്‍പിരിഞ്ഞതും എല്ലാം വാര്‍ത്തയായിരുന്നു. കത്രീന പിന്നീട് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ബന്ധവും അടുത്തിടെ കത്രീന വേണ്ടെന്നുവെച്ചിരുന്നു. സല്‍മാന്റെ സുല്‍ത്താന്‍ റിലീസായതോടെ ചിത്രത്തെ പുകഴ്ത്താനും സല്ലുവിന്റെ അഭിനയത്തെ പുകഴ്ത്താനുമെല്ലാം കത്രീന രംഗത്തെത്തിയതോടെ ഇവര്‍ തമ്മില്‍ വീണ്ടും അടുപ്പത്തിലാകുന്നുവെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഇരുവരും ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സല്‍മാന്‍-ലുലിയ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കത്രീന സല്‍മാനോട് അടുപ്പം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നത്.