അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിളുകള്‍വരെ…! ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ ലൈംഗീക ആരോപണവുമായി 25 വനിതാ പോലീസുകാര്‍

rapeന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ലൈംഗീകമായി പീഡിപ്പിക്കുകയും അപമര്യാദയായ പെരുമാറുകയും ചെയ്തതായി 25 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. നാലു മാസങ്ങള്‍ക്കു മുമ്പ് പ്രൊവിഷന്‍സ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥയാണ് പോലീസ് ഉദ്യോഗസ്ഥനെതിരേ പരാതിയുമായി ആദ്യം രംഗത്തെത്തിയത്. ഡിസിപിക്കു പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്്ടായില്ല. പിന്നീട് 24 പേര്‍കൂടി ഈ ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കി.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിളുകള്‍വരെ പരാതി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. ലൈംഗീക ചുവയുള്ള വാക്കുകളിലൂടെയും ആംഗ്യങ്ങളിലൂടെയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിപ്പെട്ടാല്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പരാതി വിജിലന്‍സ് ബ്രാഞ്ചിനും സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റിക്കും കൈമാറി.

Related posts