കോഴിക്കോട്: ബംഗളൂരുവിലെ കാമ്പസില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു. തുംകൂര്‍ ശ്രീ സിദ്ധാര്‍ഥ ഡെന്‍റല്‍ കോളജിലെ എംഡിഎസ് വിദ്യാര്‍ഥിനി നിലീന ചന്ദ്രന്‍ (22) ആണ് ഇന്നലെ മരിച്ചത്.
കോഴിക്കോട് പേരാമ്പ്ര വാല്യാക്കോട് ചന്ദ്രന്‍-അനിത ദമ്പതികളുടെ മകളാണ്. മാര്‍ച്ച് 23ന് ഹോളി ദിനത്തിലായിരുന്നു അപകടം. ഹൈദരാബാദ് സ്വദേശിയായ സീനിയര്‍ വിദ്യാര്‍ഥി ഓടിച്ച ബൈക്ക് നിലീനയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഹോസ്റ്റലില്‍ നിന്നും ലൈബ്രറിയിലേക്ക് പോവുകയായിരുന്നു നിലീന. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലീന ബംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്ഷയ് ആണു സഹോദരന്‍. സംസ്കാരം രാവിലെ പേരാമ്പ്രയില്‍ നടന്നു.