ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആയിരം കോടിയുടെ തട്ടിപ്പ് കേസില്‍ സിന്‍ഡിക്കേറ്റ് ബാങ്കിലെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. സിബിഐ സംഘം ജയ്പുര്‍, ഉദയ്പുര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലടക്കം റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബാങ്ക് ശാഖകളിലും പ്രതികളുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. വ്യാജ ബില്ലുകള്‍ ചമച്ചും നിലവിലില്ലാത്ത ആളുകളുടെ പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ത്തുമാണ് തട്ടിപ്പ് നടത്തിയത്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ജയ്പുര്‍, ഉദയ്പുര്‍ ബ്രാഞ്ചുകളിലാണ് തട്ടിപ്പ് നടന്നത്.
ആയിരം കോടിയുടെ തട്ടിപ്പ്; സിന്‍ഡിക്കേറ്റ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
