ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദനം: ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

klm-arrestചവറ: ആര്‍ എസ് എസ് പ്രവര്‍ത്തകനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേരെ ചവറ എസ് ഐ കെ. അനില്‍ കുമാറിന്റെ നേത്യത്യത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടുകാട് സ്വദേശി നിസാര്‍ (39), ചവറ കുരിശുംമൂട് സ്വദേശി ശ്രീലു (22), കുരിശുംമൂട്   സ്വദേശിയായ 17 കാരന്‍, എന്നിവരെയാണ് പോലീസ് പിടികൂടിയത്.   ചവറയില്‍ മുക്കു ത്തോടിന് സമീപം കഴിഞ്ഞ 27 ന് ഉണ്ടായ ഡി വൈ എഫ് ഐ  ആര്‍ എസ് എസ് സംഘര്‍ഷത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൃഷ്ണന്‍ നട കോതാടിശേരില്‍ കൃഷ്ണനുണ്ണിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് മൂവരും അറസ്റ്റില്‍ ആയത്. നിസാര്‍ പല കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു . അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts