ആറ്റിങ്ങല്‍ പീഡനം: ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം; സംഭവത്തെക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ

rAPEആറ്റിങ്ങല്‍:   പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും  നഗ്നചിത്രങ്ങള്‍  എടുത്ത് ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി അറിയിച്ചു.   കേസുമായി ബന്ധപ്പെട്ട് 7 യുവാക്കളെ  പൊലീസ്ഇന്നലെ പിടികൂടിയിരുന്നു. ഒന്നാം പ്രതി അയിരൂര്‍ സ്വദേശിയും ഓട്ടോ െ്രെഡവറുമായ അമീറാണെന്നുംപോലീസ് അറിയിച്ചു. പിടികൂടാനുള്ള  പ്രതികളില്‍ചിലര്‍ പോലീസ് നിരീക്ഷണത്തിനുള്ളിലാണെന്നും ഡിവൈഎസ്പി അറിയിച്ചു.

അയിരൂര്‍ കിഴക്കേപ്പുറം ബിജു മന്‍സിലില്‍ കുക്കു എന്നു വിള്ളിക്കുന്ന അനൂപ് ഷാ (21),  ചെമ്മരുതി വടശ്ശേരിക്കോണം നിഹാസ് മന്‍സിലില്‍ അക്രു എന്നു വിളിക്കുന്ന ഷഹനാസ്(19),  വര്‍ക്കല തൊടുവേ പുതുവല്‍പുത്തന്‍ വീട്ടില്‍ സല്‍മാന്‍( (19), അയിരൂര്‍ ഇലകമണ്‍ ഫാത്തിമാ മന്‍സിലില്‍ കണ്ണന്‍ എന്നു വിളിക്കുന്ന സഹീദ്( 21), ചെമ്മരുതി ചാവര്‍കോട് ഗുലാബ് വീട്ടി. സൂരത്(32), ചെമ്മരുതി ചാവര്‍കോട് ലൈലാ മന്‍സിലില്‍ കുട്ടു എന്നു വിളിക്കുന്ന അല്‍അമീന്‍( 23), ഇടവ കൊച്ചു തൊടിയില്‍ ഷംനാദ് മന്‍സിലില്‍ കിട്ടു എന്നു വിളിക്കുന്ന ഷംനാദ് (21)എന്നിവരാണ് പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം: പിന്നാക്ക വിഭാഗത്തില്‍ പെട്ട 16 കാരിയായ പെണ്‍കുട്ടിയുടെ മാതാവ് മാനസിക പ്രശ്‌നക്കാരിയാണ്. പിതാവ് നേരത്തേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.  പെണ്‍കുട്ടിയുടെ ബന്ധുവിന്റെ   കൂട്ടുകാരായ അമീറും അനൂപ് ഷായും പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. ഇവര്‍  സഹോദരന്‍ റോഡില്‍ മദ്യപിച്ചു നില്‍ക്കുന്നു എന്നും പെണ്‍കുട്ടി വന്നു വിളിച്ചാലേ വരൂ എന്നു പറയുന്നു വെന്നും കുട്ടിയെ ധരിപ്പിച്ച് ഫെബ്രുവരി രണ്ടാം തീയതി  അമീര്‍ ഓടിക്കുന്ന ഓട്ടോയില്‍ അനൂപ് ഷായോടൊപ്പം കൂട്ടിക്കൊണ്ടു പോയി.

എന്നാല്‍ ഓട്ടോ  ആളൊഴിഞ്ഞ സ്ഥലത്ത്  കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഇരുവരും  ഓട്ടോയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇത് പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയാണ് പീന്നീട് പലതവണ ഇവര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കുട്ടിയെ കൊണ്ടു പോയി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. വിസമ്മതിച്ചാല്‍ മര്‍ദ്ദിക്കുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും  ശരീരത്തില്‍ സിഗററ്റുകൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തായിരുന്നു പീഡനം. ഇതിലൂടെ ഒന്നും രണ്ടും പ്രതികള്‍ മറ്റുള്ളവരില്‍ നിന്നും പണം വാങ്ങുന്നത് കണ്ടതായും കുട്ടി പൊലീസിനോട് പറഞ്ഞു.

രണ്ടു മാസത്തോളം ഇവര്‍ കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു. മാര്‍ച്ച് 30ന് കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോയി. ഇവരുടെ ഓട്ടോയില്‍ മൂന്നു ചെറുപ്പക്കാരും ഉണ്ടായിരുന്നു. അവരുടെ സങ്കേതമായ പാരിപ്പള്ളി പ്ലാവിന്‍മൂട്ടി ജംഗ്ഷനില്‍ എത്തിയപ്പോഴാണ്  ഒരു സംഘംതന്നെ ഉണ്ടെന്ന് കുട്ടി മനസ്സിലാക്കിയത്. ശാരീരികമായി പ്രശ്‌നമാണെന്നും തന്നെ ഉപദ്രവിക്കരുതെന്ന് കൂടെയുള്ളവരോട് പറഞ്ഞപ്പോള്‍ അവര്‍ ഇറങ്ങിപ്പോയി. റോഡില്‍ വച്ച്  അമീറും അനൂപ് ഷായും കുട്ടിയെ തല്ലി ചതച്ചു.

ഇതുകണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം പറഞ്ഞത്. പൊലീസ് എത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.  കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തു വന്നത്. പ്രതികളുടെ സ്ഥലം കല്ലമ്പലം സ്‌റ്റേഷനിലായതിനാല്‍ കല്ലമ്പലത്തേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. വര്‍ക്കല സി.ഐ അശേകന്‍, കല്ലമ്പലം എസ്.ഐ അനീഷ്,   അഡീഷണല്‍ എസ്.ഐ ഗോപകുമാര്‍, ഡി.വൈ.എസ്.പിയുടെ ടീമിലുള്ള എസ്.ഐ നിസാര്‍ എന്നിരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.  സംഭവത്തെക്കുറിച്ച് അറിഞ്ഞ ആറ്റിങ്ങല്‍ കോടതി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സുരേഷ് വണ്ടന്നൂര്‍ മറ്റ് കേസുകള്‍ മാറ്റിവച്ചാണ് ഈ കേസ് പരിഗണിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Related posts