കൊച്ചി: ആലുവ യുസി കോളജിനു സ്വയംഭരണ പദവി നല്‍കുന്നത് സംബന്ധിച്ച പരിശോധന നടത്താന്‍ എത്തിയ യുജിസി സംഘത്തെ തടയാനെത്തിയ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയാണ് സംഘര്‍ഷം തടയനായി പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, കോളജിലെ ഐഡി കാര്‍ഡുമായി എത്തിയ വിദ്യാര്‍ഥികളെ കാമ്പസിനുള്ളില്‍ പോലീസ് പ്രവേശിപ്പിച്ചു.
യുജിസി പരിശോധന നടത്താന്‍ എത്തിയ സംഘത്തെ അതിനു അനുവദിക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. കോളജില്‍ മുമ്പ് പരിശോധനയ്ക്കായി എത്തിയ സംഘത്തെ തടഞ്ഞിതിനെ തുടര്‍ന്നാണ് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി ഉത്തരവിട്ടത്. ആലുവ സിഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘം കോളജിലും പുറത്തും നിലയുറിപ്പിച്ചിട്ടുണ്ട്.