കോപ്പന്‍ഹേഗന്‍: ലോകത്തെ ഏറ്റവും സന്തോഷമുള്ള സന്തുഷ്ട രാജ്യം എന്ന സ്ഥാനം ഡെന്‍മാര്‍ക്കിനു സ്വന്തം. സന്തോഷം ഏറ്റവും കുറവുള്ള രാജ്യം ബറുണ്ടിയും.
യുഎന്നിന്റെ സഹായത്തോടെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ നാലാമത് ലോക ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് റാങ്കിംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമത്വം കൂടുതല്‍ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ള രാജ്യങ്ങളിലാണ് സന്തോഷം കൂടുതലുള്ളതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്‍തള്ളിയാണ് ഡെന്‍മാര്‍ക്ക് മുന്നിലെത്തിയത്. 5.6 മില്യനാണ് ഡെന്‍മാര്‍ക്കിലെ ജനസംഖ്യ.
സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ്, കാനഡ എന്നിങ്ങനെ ഡെന്‍മാര്‍ക്കിനെ പോലെ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഏറ്റവും ശക്തമായ രാജ്യങ്ങളാണ് പട്ടികയുടെ മുന്നിലുള്ളത്. ഇവയൊക്കെ ആദ്യത്തെ പത്തില്‍ ഇടംപിടിച്ചു. യൂറോപ്പിനെ നിയന്ത്രിക്കുന്ന ജര്‍മനിയാവട്ടെ 16-ാം സ്ഥാനത്താണ്. യുകെ 23 ലും.
ഇക്കാര്യത്തില്‍ യുഎസിനു പതിമൂന്നാം സ്ഥാനം മാത്രം. യുകെയ്ക്ക് ഇരുപത്തിമൂന്ന്. ചൈന എണ്‍പത്തിമൂന്നാമതാണെങ്കില്‍ ഇന്ത്യയുടെ റാങ്ക് വെറും 118. ഇന്തയ്ക്കു മുന്നിലായി ചൈന(83), പാകിസ്ഥാന്‍(92), നേപ്പാള്‍ (107), ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അധീശത്വമുള്ള ഇറാഖ് (112), ശ്രീലങ്ക (117), സൗദിയും, ഇസ്രയേലും ഒക്കെ പട്ടികയിലുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍