ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനോട് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ ഒരു ചോദ്യം ചോദിച്ചു. മകന്‍ ആര്യനെയും അമിതാഭിന്റെ കൊച്ചുമകള്‍ നവ്യ നവേലിയേയും കുറിച്ചായിരുന്നു അത്. അല്പം ദേഷ്യമൊക്കെ ഉണ്ടായെങ്കിലും ഷാരൂഖ് ഈ ചോദ്യത്തിനുള്ള മറുപടി നല്കി.
മകനുമായും നല്ല സൗഹൃദത്തിലൊക്കെയാണെങ്കിലും ഇത്തരം കാര്യങ്ങള്‍ അവന്‍ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. പിന്നെ ഈ ചോദ്യത്തിന് എന്നേക്കാള്‍ നന്നായി ഉത്തരം പറയാന്‍ കഴിയുക അവന്റെ അമ്മയ്ക്കു തന്നെയാകുമെന്നാണ് ഷാരൂഖ് പറഞ്ഞത്.
ഇനി അഥവാ അങ്ങനെയൊരു ബന്ധം ഉണ്ടെങ്കില്‍ അതൊരിക്കലും സിനിമയിലെ പോലെയായിരിക്കില്ലായെന്നും പറഞ്ഞതു. അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയായിരുന്നു ഷാരൂഖിന്റേതെന്നും ഇനി ഒരിക്കലും ഇത്തരത്തിലുള്ള ചോദ്യം ചോദിക്കരുതെന്ന ഭാവമായിരുന്നു ഷാരൂഖിന്റേതെന്നുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.