പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സ്റ്റൈല്‍ തോക്കാണു യൂറോപ്യന്‍ ഓണ്‍ലൈന്‍ ഓക്ഷന്‍ ഹൗസ് ആയ കാറ്റാവിക്കി ലേലത്തിനെത്തിച്ചിരിക്കുന്നത്. ലേ പെറ്റിറ്റ പ്രൊട്ടക്ടര്‍ എന്ന തോക്കിന്റെ പ്രത്യേകത ഇതു മാത്രമല്ല. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ തോക്കാണിത്. എന്നുവച്ചാല്‍, മനുഷ്യന്റെ കൈവിരലിലെ നഖത്തിന്റെ വലിപ്പം മാത്രമേ ഇതിനുള്ളൂ.
മോതിരമായി അണിയാവുന്ന ഈ കുഞ്ഞന്‍ തോക്കിന് ലേലത്തില്‍ 1,500 പൗണ്്‌ടെങ്കിലും ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. മികവുറ്റ നിര്‍മാണത്തിന്റെ ഉദാഹരണമായ മോതിരത്തോക്ക് അതിശയമുണര്‍ത്തുന്നതാണെന്നു കാറ്റാവിക്കിയിലെ അലെയ്ന്‍ ഡില്‍മെന്‍ പറയുന്നു. ഇത്തരം വസ്തുക്കള്‍ അപൂര്‍വമായി മാത്രമേ ലേലത്തിനു എത്താറുള്ളൂ. അതിനാല്‍ത്തന്നെ ലോകത്തെമ്പാടും നിന്നു ആവശ്യക്കാരെത്തുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ഈ മാസം 11ന് ആരംഭിച്ച വില്പന 18 വരെ തുടരും.