ഇനിയും നായ്ക്കളെ കൊന്നാല്‍…! ആക്രണകാരികളായ നായകളെ വകവരുത്തിയ മിനി രാജുവിന് മൃഗസ്‌നേഹികളില്‍ നിന്നുള്ള ഭീഷണി; വിദേശത്തുനിന്ന് അഭിനന്ദന പ്രവാഹവും

Miniവൈപ്പിന്‍ : എറണാകുളം വൈപ്പിന്‍ ഞാറക്കല്‍ പഞ്ചായത്തില്‍ ആക്രണകാരികളായ നായകളെ തെരഞ്ഞുപിടിച്ച് വകവരുത്തിയ പതിനഞ്ചാം വാര്‍ഡംഗം മിനി രാജുവിനു ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ള മലയാളികളായ മനുഷ്യ സ്‌നേഹികളില്‍ നിന്നും  അഭിനന്ദന പ്രവാഹത്തിനൊപ്പം ഭീഷണി സന്ദേശം. നായ്ക്കളെ വകവരുത്തുന്നത് തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ഭീഷണിസന്ദേശം. എന്നാല്‍ ഭീഷണിയില്‍ പതറില്ലെന്നു മിനി പറയുന്നു.

ആദ്യഘട്ടം ഏഴു നായകളെ വകവരുത്തിയ മിനി ഇനി രണ്ടാംഘട്ടത്തിലേക്ക് കടക്കാനുള്ള ആലോചനയിലാണ്. ആദ്യത്തെ സംഭവത്തിനെതിരെ കേസുണ്ടെങ്കിലും ഇത് വകവയ്ക്കാതെയാണ് വീണ്ടും നായപിടുത്തത്തിനായി കോപ്പു കൂട്ടുന്നത്. കേസ് കേസിന്റെ വഴിക്കു പോകുമെന്ന ഉറച്ച നിലാപടാണ് ഇവര്‍ക്ക്. മിനിയുടെ വാര്‍ഡിലെ ജനങ്ങളും ഇവര്‍ക്കൊപ്പമാണ്. അതേസമയം, മനുഷ്യനെ കടിച്ചു കീറിക്കൊണ്ടിരിക്കുന്ന നായകളെ നിയമം ലംഘിച്ചും വകവരുത്താന്‍ തുനിഞ്ഞിറങ്ങിയ മിനിക്ക് വിളിക്കുന്നവര്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കോളുകള്‍ എത്തുന്നത്. കൂടാതെ ഓസ്‌ട്രേലിയയില്‍ നിന്നും കോളുകള്‍ വന്നു. ഇന്ത്യക്കത്തു നിന്നും ചില സംഘടനകളും വിളിച്ച് അനുമോദിച്ചു.

Related posts