ഗുരുവായൂര്‍: ദളിതര്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമകളല്ലെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ പറഞ്ഞു. കേരള പുലയര്‍ മഹാസഭയുടെ 45- ാമത് സംസ്ഥാന സമ്മേളനം ഗുരുവായൂര്‍ കിഴക്കേനടയിലെ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ദളിതര്‍ക്കു തുല്യഅവകാശമുണ്ടെന്നും അവരുടെ മേലുള്ള രാഷ്ട്രീയക്കാരുടെ പകപ്പോക്കല്‍ അവസാനിപ്പിക്കണം. കെപി.എംഎസ്എസ് എന്നാല്‍ ജാതി സംഘടനയല്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തനുവേണ്ടിയുള്ള സംഘടനയാണെന്നും നീലകണ്ഠന്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ടി.വി ബാബു റിപ്പോര്‍ട്ടും ഖജാന്‍ജി തുറവൂര്‍ സുരേഷ് കണക്കുകളും അവതരിപ്പിച്ചു. പാര്‍ലിമെന്റില്‍ ബിഎസ്പി എം.പി. മായാവതിയെ സംസ്കാരശൂന്യയായി അധിക്ഷേപിച്ച സംഭവത്തില്‍ സമ്മേളനം പ്രിഷേധിച്ചു. തുടര്‍ന്ന് ഭരണഘടനയും സംവരണവും എന്ന വിഷയത്തില്‍ സെമിനാറുണ്ടായി.
അഡ്വ. കെ.എ.ബാലന്‍ വിഷയാവതരണം നടത്തി. അഡ്വ. കെ.സി. സജീന്ദ്രന്‍, വെണ്ണിക്കുളം മാധവന്‍, പി.ശശികുമാര്‍, കെ.എ. തങ്കപ്പന്‍, ടി.വി.ബാബു, സി.എ. ശിവന്‍, വി.എസ്. കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും. പ്രമേയാവതരണം, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 700 പ്രതിനിധികളാണ് സമ്മേളനത്തല്‍ പങ്കെടുക്കുന്നത്.