ഇന്ത്യയില്‍ മികവുള്ള പോലീസ് സംവിധാനം കേരളത്തിലേത്

policeനിലമ്പൂര്‍: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ മികവുള്ള പോലീസ് സംവിധാനം കേരളത്തിലേതാണെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ ഗ്രീന്‍ ആര്‍ട് ഒഅഡിറ്റോറിയത്തില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മികവിലേക്ക് സേനയെ നയിക്കാനുണ്ടായ പ്രധാന കാരണം കേരളത്തിലെ പോലീസ് സംഘടനയുടെ രൂപവത്കരണമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ അഴിമതിരഹിത സേനയായി മാറ്റിയെടുക്കാനുള്ള ശ്രമമാണ് അസോസിയേഷന്‍ പ്രധാന ദൗത്യമായി ഏറ്റെടുത്തത്. ആധുനിക രീതിയിലുള്ള കുറ്റാന്വേഷണ സംവിധാനം ഇപ്പോഴും കേരളത്തിലെ സേനക്ക് ലഭ്യമായിട്ടില്ല. പുത്തന്‍ സാങ്കേതികവിദ്യ വേണ്ടരീതിയില്‍ നടപ്പിലാക്കാനുള്ള ശ്രമവും ലക്ഷ്യംവയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.പി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അലവി കണ്ണന്‍കുഴി, സിഐമാരായ കെ.എം.സുലൈമാന്‍, സി.യൂസഫ്,കെ.എം.ലീല, സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പൗലോസ്, മനോജ് വള്ളിക്കപ്പറ്റ, ജില്ലാ സെക്രട്ടറി സി.പി.പ്രദീപ് കുമാര്‍, പി.രാജശേഖരന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാറ്റിവച്ചു

കല്‍പ്പറ്റ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 13 വരെ നടത്തുവാന്‍ തീരുമാനിച്ചിരുന്ന ഖേലോ-ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts