ഇന്ത്യയില്‍ 21 ലക്ഷം എച്ച്‌ഐവി ബാധിതര്‍; ദുരന്ത വൈറസ് ബാധിച്ച ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ

hivന്യൂഡല്‍ഹി: ഇന്ത്യയില്‍ 21 ലക്ഷത്തിലേറെപ്പേര്‍ എച്ച്‌ഐവി ബാധിതര്‍. ദുരന്ത വൈറസ് ബാധിച്ച ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. 2015 ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 21.17 ലക്ഷം പേര്‍ എച്ച്‌ഐവി ബാധിതരാണ്. 68 ലക്ഷം എച്ച്‌ഐവി ബാധിതരുള്ള ദക്ഷിണാഫ്രിക്കയ്ക്കും 34 ലക്ഷം രോഗബാധിതരുള്ള നൈജീരിയയുമാണ് ഇന്ത്യക്കു മുന്നില്‍ ഈ പട്ടികയില്‍ ഉള്ളത്.

Related posts