ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീലം കാണാന്‍ മാത്രം

Ramവിവാദങ്ങള്‍ എന്നും ചര്‍ച്ച ചെയ്യപ്പെടും. അത് അറിയാവുന്നത് കൊണ്ടാണോ എന്നറിയില്ല സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ഇപ്പോള്‍ എന്തു പറഞ്ഞാലും അത് വിവാദങ്ങളായി മാറുകയാണ്. എന്നാല്‍ വിവാദങ്ങള്‍ക്ക് വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ഒരു വാദവും നിലനില്‍ക്കുന്നുണ്ട്.

അടുത്തിടെ ഒരു ചാറ്റ് ഷോയ്ക്കിടെയാണ് വീണ്ടും ഒരു വിവാദപ്രസ്താവന അദ്ദേഹം നടത്തിയത്. താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീല വീഡിയോകള്‍ കാണാന്‍ വേണ്ടി മാത്രമാണെന്നാണ് രാം ഗോപാല വര്‍മ പറഞ്ഞത്. ഇതിനെച്ചൊല്ലിയുള്ള പ്രതികരണങ്ങള്‍ ഇനി പലഭാഗത്തു നിന്നും ഉണ്ടാകാനിടയുണ്ട്.

Related posts