വെള്ളറട: കത്തിപ്പാറ കോളനിയിലെ 100-ല്‍ അധികം കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതത്തില്‍. പമ്പ് ഹൗസിലെ നഷ്ടപ്പെട്ട ഫ്യൂസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി ജീവനക്കാര്‍ വഴങ്ങാത്തതാണ് പ്രശ്‌നത്തിനു കാരണം.കത്തിപ്പാറ കോളനിയിലെ 100-ല്‍ അധികം കുടുംബങ്ങള്‍ക്ക് ഏക ആശ്രയം അമൃതം കുടിവെള്ള പദ്ധതിയാണ്. പന്നിമല – ചങ്കിലി റോഡിലാണ് പമ്പ് ഹൗസ്. കത്തിപ്പാറ കോളനിക്ക് സമീപത്താണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.
പമ്പ് ഹൗസിന്റെ ഫ്യൂസ് പോയ ഉടന്‍ തന്നെ കത്തിപ്പാറ സ്വദേശി നാസര്‍ രേഖാമൂലം വെള്ളറട വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പരാതിപ്പെട്ടിട്ടും കത്തിപ്പാറ കോളനി നിവാസികള്‍ക്ക് നാല് ദിവസം വെള്ളം ലഭിച്ചില്ല .സ്കൂള്‍ – കോളജ് വിദ്യാര്‍ഥികള്‍ക്ക് അടക്കം പ്രാധമിക ആവശ്യങ്ങള്‍ക്ക് ആശ്രയം ഈ കുടിവെള്ള പദ്ധതിയിലെ ജലമാണ്.