ഇളയദളപതിയെ പ്രണയിക്കാന്‍ നയന്‍താര….

അജിത്തിനെ നയന്‍താര വരുതിയിലാക്കിതെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ഇളയദളപതി വിജയ് നായകനാകുന്ന 61-ാമത്തെ ചിത്രത്തില്‍ നായികയായി എത്തിയേക്കും. ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.    താരസുന്ദരി കാജല്‍ അഗര്‍വാള്‍ വിജയ്‌യുടെ നായികയായി എത്തുമെന്നായിരുന്നു ഇതുവരെ കേട്ടിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവേ കാജലിനെ മാറ്റി നയന്‍താരയെ നായികയായി തെരഞ്ഞെടുത്തതായിട്ടാണ് വിവരം.

പ്രമുഖ സംവിധായകന്‍ ഷങ്കറിന്റെ സഹസംവിധായകനായിരുന്നു ആറ്റ്‌ലി. ആറ്റ്‌ലിയുടെ മൂന്നാമത്തെ ചിത്രമായിരിക്കും വിജയ് ചിത്രം. തെരിയാണ് വിജയ്‌യും ആറ്റ്‌ലിയും നേരത്തേ ഒന്നിച്ച ചിത്രം. ആറ്റ്‌ലിയുടെ ആദ്യ ചിത്രമായ രാജാറാണിയില്‍ നയന്‍താര ആയിരുന്നു നായിക. 2009ല്‍ വില്ല് എന്ന ചിത്രത്തിലാണ് വിജയ്‌യും നയന്‍താരയും അവസാനമായി ഒന്നിച്ചത്. വിജയ്‌യുടെ 60-ാമത്തെ ചിത്രം ഭൈരവ ജനുവരി 14ന് പ്രദര്‍ശനത്തിനെത്തും. ഈ ചിത്രത്തില്‍ മലയാളി സുന്ദരി കീര്‍ത്തി സുരേഷ് ആണ് നായിക.

Related posts