ഇവന്‍ തന്നെ…! ജിഷ വധക്കേസ് പ്രതി അമിയുര്‍ ഉള്‍ ഇസ്‌ലാമിനെ അയല്‍വാസിയായ സ്ത്രീ തിരിച്ചറിഞ്ഞു; തിരിച്ചറിയല്‍ പരേഡ് നടത്തിയത് പ്രതിയുള്‍പ്പടെ 15 പേരെ നിര്‍ത്തി

jisha-jailകൊച്ചി: ജിഷ വധക്കേസ് പ്രതി അമിയുര്‍ ഉള്‍ ഇസ്‌ലാമിനെ അയല്‍വാസിയായ സ്ത്രീ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ജിഷയുടെ അയല്‍വാസിയായ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുള്‍പ്പടെ 15 പേരെ നിര്‍ത്തിയാണ് പോലീസ് ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയത്.

ജിഷയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കനാലില്‍ കാല്‍കഴുകി പ്രതി പോകുന്നതാണ് അയല്‍വാസിയായ ശ്രീലേഖ കണ്ടത്. പ്രതിയെ ശ്രീലേഖ തിരിച്ചറിഞ്ഞത് കേസില്‍ അന്വേഷണ സംഘത്തിന് തുണയാകും.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ഒഴിവാക്കി ശ്രീലേഖയെ പോലീസ് വാഹനത്തില്‍ ജയിലിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഭര്‍ത്താവിനൊപ്പമാണ് ശ്രീലേഖ തിരിച്ചറിയല്‍ പരേഡിന് കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. അയല്‍വാസി തിരിച്ചറിഞ്ഞതോടെ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.

Related posts