ഇവന്‍ വഞ്ചകന്‍! പ്രണയനൈരാശ്യത്തില്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിവാഹിതനായ കാമുകന്‍ നെടുമ്പാശേരിയില്‍ പിടിയില്‍; പിടിയിലാകുന്നത് രണ്ടുവര്‍ഷത്തിനുശേഷം

suisideആലുവ: പത്തനംതിട്ട സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ത്ത കാമുകന്‍ രണ്ടുവര്‍ഷത്തിനുശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. വകയാര്‍ സ്വദേശി ജിതിനെയാണ് ഇന്നലെ പത്തനംതിട്ട പോലീസ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2014 മാര്‍ച്ചിലാണ് കേസിനാസ്പദമായ  സംഭവം നടക്കുന്നത്. പത്തനംതിട്ടയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന സായി ശാലിനി എന്ന പെണ്‍കുട്ടിയുമായി ബസ് ജീവനക്കാരനായ ജിതിന്‍ പ്രണയത്തിലാകുകയായിരുന്നു.

പത്തനംതിട്ടയില്‍ സര്‍വീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകളുടെ ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം വാഗ്ദാനവും നല്കി. എന്നാല്‍ ഭാര്യയും കുഞ്ഞുമുള്ള ജിതിന്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി ഒടുവില്‍ മനസിലാക്കി. കൂടാതെ ബസുടമയെന്നു പറഞ്ഞതും കളവാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രണയനൈരാശ്യത്തില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ജിതിന്റെ പങ്ക് പോലീസിനു വ്യക്തമായി എന്നു മനസിലാക്കിയ ഇയാള്‍ വിദേശത്തേക്ക് കടന്നു. ജിതിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ജിതിന്‍ ആദ്യം ദക്ഷിണാഫ്രിക്കയിലും പിന്നീട് ദുബായിലുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. നാട്ടിലെത്താനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Related posts