ഇവര്‍ ഫേസ്ബുക്കിലെ കൃഷിക്കാര്‍, മാതൃകയാക്കാം ഹരിതകേരളം ഫേസ്ബുക്ക് കൂട്ടായ്മയെ, വിത്തുകളും പച്ചക്കറിത്തോട്ടങ്ങളുമായി മുന്നേറുന്ന ഈ കൃഷിക്കൂട്ടായ്മയെ അടുത്തറിയാം

NEEEസോഷ്യല്‍ മീഡിയയെക്കുറിച്ച് മോശം വാര്‍ത്തകള്‍ മാത്രമാണ് കേള്‍ക്കുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും ഉണ്ട്. കൃഷിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഹരിതകേരളം ഗ്രൂപ്പ് അത്തരത്തിലൊന്നാണ്. ഓരോ വീടും പച്ചക്കറിയില്‍ സ്വയം പര്യാപ്തരാവുക എന്നതാണ് ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം. മറുനാടന്‍ മലയാളിയും മാവേലിക്കര സ്വദേശിയുമായ സിസിലി ഏബ്രഹാം കളക്കാട്ടാണ് ഗ്രൂപ്പിന്റെ ജീവനാഡി. സിസിലിയുടെയൊപ്പം വിദേശത്ത് െ്രെഡവറായ അസ്ഹര്‍ ഹുസൈന്‍, തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സായ ഷിഫ സിറാജ്, ടെക് രംഗത്താണെങ്കിലും കൃഷിയെ സ്‌നേഹിക്കുന്ന ഷെഫീക്ക് എന്നിവരാണ് അഡ്മിന്‍ പാനലിലുള്ളത്. കൂടാതെ അംഗങ്ങളുടെ കാര്‍ഷികരംഗത്തെ സംശയനിവാരണത്തിനും ഓരോ മേഖലയിലെയും അറിവുകള്‍ നല്കുന്നതിനുമായി വിദഗ്ധരുമുണ്ട്.

ഈ മാസം 17ന് ഗ്രൂപ്പ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഈ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ജോലിത്തിരക്കിനിടയിലും വീട്ടുവളപ്പിലെ കൃഷിയിലേക്ക് നിരവധി പേരെ ആകര്‍ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ഗ്രൂപ്പംഗങ്ങള്‍. ഇക്കഴിഞ്ഞ മേയില്‍ തിരുവനന്തപുരത്ത് ഹരിതകേരളം കൂട്ടായ്മയുടെ പ്രഥമ സംഘമവും സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നാനൂറോളം അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. വന്നവര്‍ക്കെല്ലാം വിത്തുകളും നല്കി.

ജൈവകൃഷിക്ക് ആവശ്യമായ ലഭ്യമായ എല്ലാ നൂതന അറിവുകളും, ഓണ്‍ലൈന്‍ ക്ലാസുകളും, കൃഷിയിലെ നൂതന സാങ്കേതിക അറിവുകളും, രോഗകീട നിയന്ദ്രണങ്ങളും നല്‍കുന്നതിനോടൊപ്പം, നാടന്‍ വിത്തുകളെ പ്രോത്സാഹിപ്പിക്കയും, വിവധ രാജ്യങ്ങളില്‍  ലഭ്യമായ നല്ലയിനം  വിത്തുകളും അംഗങ്ങള്‍ക്ക് നല്കി സഹായിക്കുക, കൃഷിയിലൂടെ  സാധ്യമായ  രീതിയില്‍  ഒരു സാമൂഹിക  സേവനം  നടത്തുക  എന്നതാണ് എന്നതാണ്  ഹരിതകേരളം ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി രണ്ടു വിത്തുബാങ്കുകളും പ്രവര്‍ത്തിക്കുന്നു. വിത്തുകള്‍ ആവശ്യമായവര്‍ പോസ്റ്റ് കവറില്‍ ആവശ്യമായ സ്റ്റാംപ് ഒട്ടിച്ച് വിലാസമെഴുതി വിത്തുബാങ്കിലേക്ക് അയച്ചാല്‍ ആവശ്യപ്പെടുന്നതനുസരിച്ചുള്ള വിത്തുകള്‍ സൗജന്യമായി ലഭിക്കും.

Related posts