ഫാം ​ടൂ​റി​സ​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് റോ​ബി​ൻ; ബാ​ല്യം മു​ത​ലേ ക​ണ്ടും കേ​ട്ടും വ​ള​ർ​ന്ന​ത് കൃ​ഷി​യെ​ക്കു​റി​ച്ച്

മൂ​ല​മ​റ്റം: ജി​ല്ല​യി​ൽ അ​റ​ക്കു​ളം മൈ​ലാ​ടി സ്വ​ദേ​ശി​യാ​യ യു​വ​ക​ർ​ഷ​ക​ൻ റോ​ബി​ൻ ജോ​സ് കി​ഴ​ക്കേ​ക്ക​ര ത​ട്ടാം​പ​റ​ന്പി​ലി​ന് മ​ണ്ണി​നോ​ടും കൃ​ഷി​യോ​ടും പ്ര​കൃ​തി​യു​ടെ പ​ച്ച​പ്പി​നോ​ടു​മു​ള്ള ഇ​ഷ്ടം മ​ന​സി​ൽ പെ​ട്ടെ​ന്ന് പൊ​ട്ടി​മു​ള​ച്ച​ത​ല്ല. മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച മാ​താ​പി​താ​ക്ക​ളോ​ടും വ​ല്യ​പ്പ​നോ​ടും വ​ല്യ​മ്മ​യോ​ടു​മൊ​പ്പം കൃ​ഷി​കാ​ര്യ​ങ്ങ​ൾ ബാ​ല്യ​കാ​ലം മു​ത​ൽ ക​ണ്ടും കേ​ട്ടും ന​ട​ന്ന​പ്പോ​ൾ മു​ത​ൽ മൊ​ട്ടി​ട്ട മോ​ഹ​മാ​ണ്. ഇ​ന്ന​ത് ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യെ​ന്നു മാ​ത്രം.

സ​മ്മി​ശ്ര കൃ​ഷി
ത​ളി​ക​ത്ത​ട്ടു​പോ​ലെ​യു​ള്ള ഏ​ഴേ​ക്ക​റി​ലാ​ണ് റോ​ബി​ന്‍റെ സ​മ്മി​ശ്ര കൃ​ഷി​ത്തോ​ട്ടം. ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന 450 റ​ബ​ർ, നാ​ലു​വ​ർ​ഷം പ്രാ​യ​മാ​യ 125 ജാ​തി, 45 ക​ശു​മാ​വ്, കാ​സ​ർ​ഗോഡ​ൻ ക​മു​ക് 250 , കൊ​ക്കോ 90, വാ​ഴ, ഡിXടി​ തെ​ങ്ങ് 120 എ​ന്നി​വ​യെ​ല്ലാം ന​ട്ടു പ​രി​പാ​ലി​ച്ചുവ​രു​ന്നു.​ കാ​ഷ്യൂ കിം​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​ശു​മാ​വി​ൻതൈ​ക​ൾ ക​ണ്ണൂ​ർ പ​ടി​ക​ണ്ട​ത്ത് ന​ഴ്സ​റി​യി​ൽനി​ന്നാ​ണ് വാ​ങ്ങി​യ​ത്.

ഒ​രു തൈ​ക്ക് 150 രൂ​പ​യാ​യി​രു​ന്നു വി​ല. ഗോ​ൾ​ഡ​ൻ, ശ്രീ​ല​ങ്ക​ൻ ഇ​ന​ത്തി​ൽപ്പെ​ട്ട ജാ​തിത്തൈ​ക​ൾ തൃ​ശൂ​ർ പ​ട്ടി​ക്കാ​ട് പോ​ൾ​സ​ണ്‍ ന​ഴ്സ​റി​യി​ൽനി​ന്നാ​ണ് എ​ത്തി​ച്ച​ത്. മ​ഞ്ചേ​രി കു​ള്ള​ൻ ഇ​നം വാ​ഴ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ വെ​ള്ളാ​യ​ണി കൊ​ക്കോ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽനി​ന്നു കൊ​ണ്ടു​വ​ന്ന കൊ​ക്കോ ത്തൈ​ക​ളും പെ​ട്ടെ​ന്നു ത​ഴ​ച്ചുവ​ള​ർ​ന്നു.

ഫ​ല​വൃ​ക്ഷ​ങ്ങ​ൾ
വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ങ്ങ​ളും തോ​ട്ട​ത്തി​ലു​ണ്ട്. കോ​ശേ​രി, നീ​ലം, മൂ​വാ​ണ്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​വ്, മി​റ​ക്കി​ൾ ഫ്രൂ​ട്ട്, റം​ബു​ട്ടാ​ൻ, ലൂ​ബി​ക്ക, നാ​ട​ൻ ബ​ഡ് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട പ്ലാ​വ് എ​ന്നി​വ കൃ​ഷി ചെ​യ്തു​വ​രു​ന്നു. കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ് ഇ​വ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. വേ​ന​ലി​ൽ ചെ​ടി​ക​ൾ ന​ന​യ്ക്കു​ന്ന​തിന് സ്പ്രിം​ഗ്ള​ർ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​ പു​റ​മേ ചെ​ടി​ക​ൾ​ക്ക് പു​ത​യി​ടു​ന്ന​തും പ​തി​വാ​ണ്.

ജൈ​വ​വ​ളം മാ​ത്രം
രാ​സ​വ​ളം അ​ൽ​പ്പം​ പോ​ലും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഈ ​തോ​ട്ട​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ചാ​ണ​കം പു​ളി​പ്പി​ച്ച് ഒ​ഴി​ച്ചു​കൊ​ടു​ക്കും. മ​ണ്ണി​ലെ മ​ണ്ണി​ര​യും സൂ​ഷ്മാ​ണു​ക്ക​ളും നി​ല​നി​ൽ​ക്കു​ന്ന​തി​നും ജൈ​വ​സ​ന്പു​ഷ്ട​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും പ​ര്യാ​പ്ത​മാ​യ കൃ​ഷി​രീ​തി​യാ​ണ് റോ​ബി​ൻ പി​ന്തു​ട​രു​ന്ന​ത്.

മ​ത്സ്യ​ക്കു​ളം
വി​ശാ​ല​മാ​യ നാ​ലു മ​ത്സ്യ​ക്കു​ള​ങ്ങ​ൾ തോ​ട്ട​ത്തി​ലു​ണ്ട്. 17 സെ​ന്‍റ് സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന വ​ലി​യ കു​ള​ത്തി​ന് 28 മീ​റ്റ​ർ നീ​ള​വും 25 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. 20 അ​ടി നീ​ള​വും 15 അ​ടി​ വീ​തി​യു​മു​ള്ള​താ​ണ് മ​റ്റു കു​ള​ങ്ങ​ൾ. തി​ലാ​പ്പി​യ, ഗൗ​ര, കാ​ർ​പ്പ്, വാ​ള എ​ന്നി​വ​യെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്.​
മീ​ൻ തീ​റ്റ​യ്ക്കു പു​റ​മേ ഗോ​ത​ന്പ് പു​ഴു​ങ്ങി ന​ൽ​കും.​ ഇ​തി​നു​പു​റ​മേ ഒ​രു വെ​ച്ചൂ​ർ പ​ശു​വും ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ഇ​ന​മാ​യ പു​ങ്കാ​നൂ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​രു കി​ടാ​വും സ​ങ്ക​ര​യി​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് ആ​ടു​ക​ളു​മു​ണ്ട്. കാ​ലി​ത്തീ​റ്റ​യ്ക്ക് പു​റ​മേ പു​ല്ലും നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​ണ് പ​ശു​വി​നു ന​ൽ​കു​ന്ന​ത്.

വി​പ​ണ​നം
പ്രാ​ദേ​ശി​ക വി​പ​ണി​യി​ലാ​ണ് വി​ള​ക​ളു​ടെ വി​ൽ​പ്പ​ന. പാ​ക്ക് ഉ​ണ​ക്കി​യാ​ണ് വി​ൽ​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് 300, 350 രൂ​പ​യാ​ണ് ശ​രാ​ശ​രി ല​ഭി​ക്കു​ന്ന വി​ല.​ജാ​തി​ക്കാത്തൊ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജ്യൂ​സ് ഉ​ത്പാ​ദ​ന​വും ന​ട​ത്തി​വ​രു​ന്നു. ജാ​തി​ക്കാത്തൊ​ണ്ടി​നൊ​പ്പം ആ​വ​ശ്യ​ത്തി​നു പ​ഞ്ച​സാ​ര​യും മേ​ന്പൊ​ടി​യാ​യി ഗ്രാ​ന്പൂ​വും ചേ​ർ​ത്ത് 24 മ​ണി​ക്കൂ​ർ ഭ​ര​ണി​യി​ൽവ​ച്ച​ശേ​ഷം എ​ടു​ത്താ​ൽ സ്വാ​ദി​ഷ്ഠ​മാ​യ ജ്യൂ​സ് ല​ഭി​ക്കു​മെ​ന്ന് റോ​ബി​ൻ പ​റ​ഞ്ഞു.​

വി​ശാ​ല​മാ​യ കു​ള​ത്തി​ൽ​നി​ന്ന് ചൂ​ണ്ട​യി​ട്ട് മ​ത്സ്യം പി​ടി​ക്കാ​നും പ​ച്ച​പ്പ് നി​റ​ഞ്ഞ തോ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി​യും സു​ഖശീ​ത​ളി​മ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഫാം ​ടൂ​റി​സ​ത്തി​ലൂ​ടെ മി​ക​ച്ച വ​രു​മാ​നം സ്വ​ന്ത​മാ​ക്കാ​നു​മു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഈ ​യു​വ​ക​ർ​ഷ​ക​ൻ.

ക​ഴി​ഞ്ഞ​ വ​ർ​ഷ​ത്തെ പ​ഞ്ചാ​യ​ത്തി​ന്‍റെ യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് റോ​ബി​ന് ല​ഭി​ച്ചി​രു​ന്നു. കൃ​ഷി​വ​കു​പ്പി​ൽനി​ന്ന് മി​ക​ച്ച പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്.കൃ​ഷികാ​ര്യ​ങ്ങ​ളി​ൽ ഭാ​ര്യ ലി​സ എ​ലി​സ​ബ​ത്തും റോ​ബി​ന് താ​ങ്ങും ത​ണ​ലു​മാ​യി ഒ​പ്പ​മു​ണ്ട്. മ​ക്ക​ൾ: റോ​സ്, റ​യാ​ൻ.

ജോ​യി കി​ഴ​ക്കേ​ൽ

Related posts

Leave a Comment