ഈ മനുഷ്യന്‍ ഉറങ്ങിയിട്ട് 43 വര്‍ഷമായി! ശാരീരിക അസ്വസ്ഥതകള്‍ ഒന്നുമില്ല, ഇനിയൊട്ടു ഉറങ്ങാന്‍ താല്പര്യവുമില്ലെന്ന്

20150403151025-1പറ്റുന്നിടത്തോളം സമയം മൂടിപ്പുതച്ച് ഉറങ്ങാനാണ് പലര്‍ക്കും ഇഷ്ടം. ഉറക്കത്തില്‍നിന്നു വിളിച്ചുണര്‍ത്തുന്നതില്‍പ്പരം ശല്യം വേറൊന്നുമില്ലതാനും. എന്നാല്‍ ഈ മനുഷ്യനെ ഒന്നു പരിചയപ്പെടാം. പേര് തായ് ന്‌ഗോക്. വിയെറ്റ്‌നാമിലെ ക്യൂ ട്രനഗ് എന്ന ഗ്രാമത്തിലെ മലനിരകളുടെ അടിവാരത്തില്‍ താമസിക്കുന്നു. 1942ല്‍ ജനിച്ച്, ഒരു സാധാരണ മനുഷ്യനായി ജീവിച്ച ഇദ്ദേഹത്തിന്റെ ജീവിതം അസാധാരണമായി മാറുന്നത് 1973ലാണ്. കടുത്ത പനീ ബാധിച്ച് അവശനായ തായ് ആശ്രയിച്ചത് വിയെട്‌നാമിന്റെ പാരമ്പര്യ ചികിത്സാ രീതിയെയാണ്.. പനി തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ച് തിരിച്ച് പോയപ്പോള്‍ ഉറക്കവും പോയികിട്ടി.

വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. 74 വയസുണ്ട് തായിക്കു ഇപ്പോള്‍. ആ പനിക്ക് ശേഷം കഴിഞ്ഞ 43 വര്‍ഷമായി ഉറങ്ങിയിട്ടില്ല. ഉറക്കമില്ലായ്മ അല്ലാതെ പറയത്തക്ക യാതൊരുവിധ ശാരീരികമാനസിക അസുഖങ്ങളും തായിയെ അലട്ടുന്നില്ല. ഇന്നും രണ്ട് ചാക്ക് കെട്ടുകള്‍ നിറയെ പന്നിക്കും കോഴിക്കുമുള്ള തീറ്റയും ചുമന്ന് നാലു കിലോമീറ്ററോളം നടക്കാറുണ്ട്. വീര്യമുള്ള മദ്യം വയറുനിറയെ അകത്താക്കിയിട്ടും ക്രമാതീതമായി ഉറക്കഗുളികകള്‍ കഴിച്ചിട്ടും അന്ന് പനിയോടൊപ്പം കൂടെ പോയ തന്റെ ഉറക്കത്തെ തിരിച്ച് കൊണ്ട് വരാന്‍ ഇന്ന് ഈ നിമിഷം വരെ തായിക്ക് കഴിഞ്ഞിട്ടില്ല. തന്റെ ഉറക്കമില്ലായ്മ ചികിത്സിച്ചുഭേദമാക്കേണ്ട ഒന്നാണെന്ന് തായിക്ക് തോന്നിയിട്ടുമില്ല. ഇക്കാര്യത്തിനായി ഒരു ഡോക്ടറേയും ഇതുവരെ സമീപിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് പുറത്ത് കൊണ്ട് പോയി ചികില്‍സിപ്പിച്ച് ഭേദമാക്കാമെന്ന പല സംഘടനകളുടെയും ക്ഷണം തായ് നിരസിച്ചത്.

Related posts